കണ്ണൂർ യൂണിവേഴ്സിറ്റി മങ്ങാട്ടുപറമ്പ ക്യാമ്പസ് ഐ.ടി പഠന വകുപ്പിലെ എം.സി.എ പ്രോഗാമിൽ എസ്.സി, എസ്.ടി വിഭാഗക്കാർക്കായി സംവരണം ചെയ്ത ഓരോ സീറ്റുകളും എം.എസ്.സി കമ്പ്യൂട്ടർ സയൻസ് പ്രോഗ്രാമിൽ എസ്.സി വിഭാഗത്തിനായി സംവരണം ചെയ്ത ഒരു സീറ്റും ഒഴിവുണ്ട്. യോഗ്യതയുള്ളവർ ആഗസ്ത് 29ന് രാവിലെ 10:30 ന് അസ്സൽ സർട്ടിഫിക്കറ്റുകളുമായി മങ്ങാട്ടുപറമ്പ് ക്യാമ്പസിലെ ഇൻഫർമേഷൻ ടെക്നോളജി പഠന വകുപ്പ് മേധാവിയുടെ മുൻപിൽ ഹാജരാകണം.
കണ്ണൂർ സർവ്വകലാശാല നീലേശ്വരം ക്യാമ്പസിൽ പുതിയതായി ആരംഭിച്ച 5 വർഷ ഇന്റഗ്രേറ്റഡ് എം.കോം പ്രോഗ്രാമിൽ എസ്.സി, എസ്.ടി, മുസ്ലീം വിഭാഗങ്ങൾക്കായി സംവരണം ചെയ്ത സീറ്റുകളിൽ സീറ്റുകൾ ഒഴിവുണ്ട്. ഉന്നത പഠനത്തിന് യോഗ്യത നേടിയ പ്ലസ്ടു കഴിഞ്ഞ (കോമേഴ്സ് അല്ലാത്തവർ മിനിമം 45% മാർക്ക് ) വിദ്യാർത്ഥികൾ ആഗസ്ത് 30ന് രാവിലെ 10 : 30 ന് നീലേശ്വരം ക്യാമ്പസിൽ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം എത്തണം. ഫോൺ: 9847859018