പുരാവസ്തു വകുപ്പില്‍ വിവിധ പ്രോജക്ടുകളിലേക്ക് താല്‍ക്കാലികാടിസ്ഥാനത്തില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പുരാവസ്തു പൊതുജന സമ്പര്‍ക്കത്തിലുളള സംവിധാനം ഏര്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് കൊല്ലം, ആലപ്പുഴ, കോട്ടയം, പാലക്കാട്, മലപ്പുറം, കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളിലേക്ക് ആര്‍ക്കിയോളജിക്കല്‍ കം അമിനിറ്റി സെന്ററുകള്‍ സ്ഥാപിക്കുന്നതിനുളള പ്രോജക്ടിലാണ് നിയമനം.

ഇന്‍ഫര്‍മേഷന്‍ കം വര്‍ക്ക് അസിസ്റ്റന്റ് (1 ഒഴിവ്) പ്രതിമാസ വേതനം – 25,000 രൂപ, ആര്‍ക്കിയോളജി / മ്യൂസിയോളജി ഹിസ്റ്ററി എന്നിവയില്‍ ഏതെങ്കിലും വിഷയത്തില്‍ അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നുളള എം. എ. ബിരുദം അല്ലെങ്കില്‍ പി. ജി. ഡിപ്ലോമ ഇന്‍ ആര്‍ക്കിയോളജി/ മ്യൂസിയോളജി, യോഗ്യത ഉണ്ടാവണം. ആര്‍ക്കിയോളജി വകുപ്പിലോ ആര്‍ക്കിയോളജി / ഹിസ്റ്ററിയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിലോ മ്യൂസിയങ്ങളിലോ ഒരു വര്‍ഷത്തില്‍ കുറയാത്ത സേവന പരിചയം അഭിലഷണീയം. പ്രായപരിധി – 40 വയസ്.

ഓഫീസ് അസിസ്റ്റന്റ് (1 ഒഴിവ്) പ്രതിമാസ വേതനം – 19,000 രൂപ, അംഗീകൃത സര്‍വകലാശാലയില്‍ നിന്നുളള ബിരുദമാണ് യോഗ്യത. അംഗീകൃത സ്ഥാപനത്തില്‍ നിന്നുളള DCA/COPA സര്‍ട്ടിഫിക്കറ്റ് വേണം. ഓഫീസ് അസിസ്റ്റന്റായി ഒരു വര്‍ഷത്തെ പരിചയം അഭിലഷണീയം. പ്രായപരിധി – 40 വയസ്.

ഡേ വാച്ചര്‍ (1 ഒഴിവ്) പ്രതിമാസ വേതനം – 17,000 രൂപ, എസ്. എസ്. എല്‍. സി, സമാന ജോലിയില്‍ ഒരു വര്‍ഷത്തെ പരിചയം ഉണ്ടാവണം. പ്രായപരിധി – 40 വയസ്.

നൈറ്റ് വാച്ചര്‍ (1 ഒഴിവ്) പ്രതിമാസ വേതനം 17,000 രൂപ, എസ്. എസ്. എല്‍. സി, സമാന ജോലിയില്‍ ഒരു വര്‍ഷത്തെ പരിചയം ഉണ്ടാവണം. പ്രായപരിധി – 40 വയസ്.

ഫുള്‍ടൈം സ്വീപ്പര്‍ (1 ഒഴിവ്) പ്രതിമാസ വേതനം 17,000 രൂപ. ഏഴാം ക്ലാസ്സ് പാസായിരിക്കണം. പ്രായപരിധി 50 വയസ്. പുരാവസ്തു വകുപ്പിന്റെകീഴില്‍ പ്രവര്‍ത്തിക്കുന്ന റീജിയണല്‍ കണ്‍സര്‍വേഷന്‍ ലാബിന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് നടപ്പിലാക്കുന്ന മൊബൈല്‍ യൂണിറ്റ് ടു സപ്പോര്‍ട്ട് കണ്‍സര്‍വേഷന്‍ പ്രോജക്ടിലാണ് മറ്റ് ഒഴിവുകള്‍.

കണ്‍സര്‍വേഷന്‍ അസിസ്റ്റന്റ് (1 ഒഴിവ്) പ്രതിമാസ വേതനം 25,000 രൂപ കെമിസ്ട്രിയില്‍ അംഗീകൃത സര്‍വകലാശാലാബിരുദം വേണം. ആര്‍ട്ട് ആന്‍ഡ് ഒബ്ജക്ട്‌ കണ്‍സര്‍വേഷനില്‍ മൂന്നാഴ്ചയില്‍ കുറയാത്ത പരിശീലനവും. സമാന മേഖലയില്‍ മൂന്ന് വര്‍ഷത്തില്‍ കുറയാതെയുളള പ്രവൃത്തി പരിചയവും ഉണ്ടായിരിക്കണം. ഉയര്‍ന്ന പ്രായപരിധി 40 വയസാണ്.

വെളളപേപ്പറില്‍ തയാറാക്കിയ അപേക്ഷയും, ബയോഡാറ്റയും സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും ജൂലൈ 28 ന് വൈകിട്ട് അഞ്ച് മണിക്കു മുമ്പ് ഡയറക്ടര്‍, പുരാവസ്തു വകുപ്പ്, സുന്ദരവിലാസം കൊട്ടാരം, ഫോര്‍ട്ട്. പി. ഒ., തിരുവനന്തപുരം 23 എന്ന വിലാസത്തില്‍ ലഭിക്കണം. കവറിനു മുകളില്‍ തസ്തികയുടെ പേര് എഴുതണം.

പദ്ധതിയുടെ പൂര്‍ത്തീകരണം അല്ലെങ്കില്‍ സാമ്പത്തിക വര്‍ഷത്തിന്റെ അവസാനം ഏതാണോ ആദ്യം അതുവരെയാണ് നിയമന കാലാവധി. പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ആവശ്യമുളള സമയങ്ങളില്‍ മാത്രം കണ്‍സര്‍വേഷന്‍ അസിസ്റ്റന്റിന്റെ സേവനം പ്രയോജനപ്പെടുത്തും. കൂടുതല്‍ വിവരങ്ങള്‍ക്ക് 9947843277, 9496365625.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!