കേരള സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ പുറപ്പെടുവിച്ചിട്ടുള്ള റെഗുലേഷനുകള്‍, കോഡുകള്‍ തുടങ്ങിയവ സമയബന്ധിതമായി പരിഭാഷപ്പെടുത്തുന്നതിനായി കരാര്‍ അടിസ്ഥാനത്തില്‍ ഒരു വിവര്‍ത്തകനെ നിയോഗിക്കുന്നതിലേക്കായി നിശ്ചിത യോഗ്യതയുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

യോഗ്യതകള്‍
മലയാള ഭാഷയില്‍ അംഗീകൃത സര്‍വ്വകലാശാല ബിരുദം.
ഇംഗീഷ് – മലയാളം തര്‍ജ്ജമയിലെ പ്രാവീണ്യം.
കുറഞ്ഞത് 3 വര്‍ഷത്തെ പ്രവര്‍ത്തി പരിചയം

കരാര്‍ കാലാവധി
പരിഭാഷാ ജോലി പൂര്‍ത്തിയാകുന്നത് വരെ – തുടക്കത്തില്‍ ഒരു വര്‍ഷം.

പ്രതിഫലം
കമ്മീഷന്‍ നിശ്ചയിക്കുന്ന പ്രകാരം.

പ്രായപരിധി
65 വയസ്സില്‍ കുറവായിരിക്കണം.

മലയാള ഭാഷയില്‍ ബിരുദാനന്തര ബിരുദമുള്ളവര്‍ക്ക് മുന്‍ഗണന. അപേക്ഷ, ബയോഡേറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് എന്നിവ സഹിതം ജൂലൈ 27 വൈകുന്നേരം 3 മണിക്ക് മുന്പായി ലഭിക്കത്തക്ക വിധത്തില്‍ സെക്രട്ടറി, കേരള സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍, കെ.പി.എഫ്.സി. ഭവനം, സി.വി.രാമന്‍പിള്ള റോഡ്‌, വെള്ളയമ്പലം, തിരുവനന്തപുരം – 695010 എന്ന വിലാസത്തില്‍ എത്തിക്കേണ്ടതാണ്.

ഫോണ്‍: 0471 2735544

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!