തമിഴ്‌നാട്ടിലെ മധുരൈ കാമരാജ് സർവകലാശാലയിൽ എം.എ. മലയാളം റെഗുലർ കോഴ്‌സിൽ സീറ്റൊഴിവ്. മലയാളം ഐച്‌ഛിക വിഷയമായി ബിരുദമെടുത്തവർക്കും രണ്ടു വർഷം മലയാളം ഉപഭാഷയായി പഠിച്ച് മറ്റു വിഷയങ്ങളിൽ ബിരുദം നേടിയവർക്കും അവസാനവർഷ വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം.
ഒറിജിനൽ സർട്ടിഫിക്കറ്റുകളുമായി ജൂലൈ 30നകം സർവകലാശാലയിൽ ഹാജരാകണം. വിശദവിവരങ്ങൾക്ക് 0452 2458471, +919025782282 എന്ന നമ്പറിൽ ബന്ധപ്പെടുക.