തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ ഡയറക്ടർ തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. ഓങ്കോളജി വിഭാഗത്തിൽ 20 വർഷത്തിൽ കുറയാത്ത പ്രവർത്തി പരിചയമുള്ള പോസ്റ്റ് ഗ്രാജുവേറ്റ് മെഡിക്കൽ ക്വാളിഫിക്കേഷനുള്ള മെഡിക്കൽ ഡോക്ടറായിരിക്കണം. പ്രായപരിധി 60 വയസ്സ്.
അപേക്ഷകർ ബയോഡാറ്റയും മറ്റ് രേഖകളും സഹിതം രജിസ്റ്റേർഡ് പോസ്റ്റായി Convenor, Search Committee and Director, Cochin Cancer Research Center, Government Medical College Campus, HMT Road, Kalamassery, Ernakulam – 683503 എന്ന വിലാസത്തിൽ ഓഗസ്റ്റ് 10 ന് മുൻപായി സമർപ്പിക്കണം.