തിരുവനന്തപുരം വെള്ളനാട് സാരാഭായ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജിയില്‍ ബി.ടെക് / എം.ടെക് കോഴ്സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷന്‍ നടത്തും. വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റ്, ടി.സി., ഫീസ് എന്നിവയുമായി സ്പോട്ട് അഡ്മിഷനില്‍ പങ്കെടുക്കാം.
എൻട്രൻസ് പരീക്ഷ പാസ്സായ വിദ്യാർത്ഥികളെ കൂടാതെ പുതിയ സർക്കാർ ഉത്തരവ് അനുസരിച്ച് റാങ്ക് ലഭിക്കാത്ത വിദ്യാർത്ഥികള്‍ക്കും വ്യവസ്ഥകള്‍ക്കു വിധേയമായി അവസരം നല്‍കും. വിശദവിവരങ്ങള്‍ക്ക് ഫോൺ: 8921958128, 9895486523, 9446527755, 0472-2884341.