ഇന്ത്യൻ നേവിയിൽ എസ്.എസ്.സി. ഓഫീസർ തസ്തികയിലേക്ക് 118 ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. എക്സിക്യുട്ടീവ്, ടെക്നിക്കൽ ബ്രാഞ്ചുകളിലാണ് നിയമനം.
എ.ഐ.സി.ടി.ഈ. അംഗീകൃത ബോർഡിൽ നിന്നും 60 ശതമാനം മാർക്കോടെ എൻജിനീയറിങ് ബിരുദം പൂർത്തിയാക്കിയവർക്ക് അപേക്ഷിക്കാം. വിശദവിവരങ്ങൾ ക്കും അപേക്ഷിക്കുന്നതിനും www.joinindiannavy.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തിയതി ഓഗസ്റ്റ് 24.