2022-23 ലെഇന്റഗ്രേറ്റഡ് പഞ്ചവത്സര എൽ.എൽ.ബി. കോഴ്സിൽ കേരളത്തിലെ 4 ഗവൺമെന്റ് ലോ കോളേജുകളിലെ മുഴുവൻ സീറ്റുകളിലേയ്ക്കും, 19 സ്വകാര്യ സ്വാശ്രയ ലോ കോളേജുകളിലെ 50% സർക്കാർ സീറ്റുകളിലേയ്ക്കും പ്രവേശനത്തിനുള്ള കേന്ദ്രീകൃത അലോട്ട്മെന്റ് നടപടിക്രമങ്ങൾ 27.10.2022 – ന് ആരംഭിച്ചു.

വിദ്യാർത്ഥികൾ www.cee.kerala.gov.in എന്ന വെബ്ലെറ്റിലൂടെ 27.10.2022 മുതൽ 03.11.2022 വൈകുന്നേരം 3.00 മണിവരെ ഓൺലൈനായി ഓപ്ഷനുകൾ രജിസ്റ്റർ ചെയ്യാവുന്നതാണ്. 03.11.2022 വൈകുന്നേരം 300 മണിവരെ ലഭ്യമാകുന്ന ഓൺലൈൻ ഓപ്ഷനുകളുടെ അടിസ്ഥാനത്തിലുള്ള ഒന്നാം ഘട്ട താത്കാലിക അലോട്ട്മെന്റ് 05.11.2022 നും, അന്തിമ ഫലം 07.11.2022 നും പ്രസിദ്ധീകരിക്കുന്നതാണ്. വിശദ വിവരങ്ങൾക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ മേൽ വെബ്സൈറ്റിലെ വിജ്ഞാപനം കാണുക.

ഹെൽപ് ലൈൻ നമ്പർ : 04712525300