നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പണ്‍ സ്‌കൂള്‍ മുഖേന സെക്കന്‍ഡറി തലത്തില്‍ വിജയിച്ച വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോള്‍ കേരള മുഖേന ഹയര്‍സെക്കന്‍ഡറി പ്രവേശനം നേടുന്നതിന് 2011 ല്‍ ഏര്‍പ്പെടുത്തിയ നിബന്ധനകള്‍ക്ക് 2018 -19 വര്‍ഷത്തേക്ക് കൂടി സര്‍ക്കാര്‍ ഇളവ് അനുവദിച്ചു.

നിര്‍ദ്ദിഷ്ട യോഗ്യത നേടിയ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും 2018 -19 വര്‍ഷത്തേക്ക് സ്‌കോളില്‍ ഓണ്‍ലൈയിന്‍ രജിസ്‌ട്രേഷന്‍ നടത്താമെന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അറിയിച്ചു. ഓണ്‍ലൈന്‍ രജിസ്‌ട്രേഷനും മറ്റ് വിശദവിവരങ്ങള്‍ക്കും www.scolekerala.org യിലും ഫോണ്‍: 0471 2342950, 2342271, 2342369 ലും ബന്ധപ്പെടാം.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!