കുടുംബശ്രീ ഇടുക്കി ജില്ലാമിഷന് കീഴില്‍ 2019 ജനുവരി ഒന്നു മുതല്‍ ജൂണ്‍ 30 വരെ ആറ് മാസത്തേക്ക് ജേര്‍ണലിസ്റ്റ് ഇന്റേണ്‍ ആയി പ്രവര്‍ത്തിക്കുവാന്‍ താല്‍പര്യമുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. യോഗ്യത സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍, പ്രസ്‌ക്ലബ് ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍, അംഗീകൃത സര്‍വ്വകലാശാലകളുടെ കീഴിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ എന്നിവിടങ്ങളില്‍ നിന്നും 2017-18ല്‍ ജേര്‍ണലിസം ബിരുദമോ ബിരുദാനന്തര ബിരുദമോ വിജയിച്ചവരായിരിക്കണം.
വയസ്സ് 20നും 30നും മധ്യേ. 2019 ജനുവരി ഒന്നിന് 30 വയസ്സ് കവിയാന്‍ പാടില്ല. പ്രതിമാസം 10,000 രൂപ സ്റ്റൈപന്റ് ലഭിക്കും. ഇംഗ്ലീഷ് ഭാഷയില്‍ പ്രാവീണ്യമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. ജില്ലാതലത്തില്‍ നടത്തുന്ന എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്.
കൂടുതല്‍ വിവരങ്ങളും അപേക്ഷാഫോറത്തിന്റെ മാതൃകയും http://www.kudumbashree.org/careers എന്ന വെബ്‌സൈറ്റിന്റെ കരിയേഴ്‌സ് എന്ന വിഭാഗത്തില്‍ ലഭിക്കും. അപേക്ഷകള്‍ പ്രായം, യോഗ്യത, പ്രവൃത്തിപരിചയം (ഉണ്ടെങ്കില്‍) ഇവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം ഡിസംബര്‍ 10ന് വൈകിട്ട് 5 മണിക്ക് മുമ്പായി ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍, കുടുംബശ്രീ, സിവില്‍ സ്റ്റേഷന്‍, പൈനാവ് പി.ഒ കുയിലിമല-685603 എന്ന വിലാസത്തില്‍ ലഭിക്കണം.