അതിസങ്കീർണമായ ശസ്ത്രക്രിയകളിൽ ഉപയോഗിക്കുന്ന സാങ്കേതിക വിദ്യയാണ് പെർഫ്യൂഷൻ ടെക്നോളജി. അവസരങ്ങളിൽ ഹൃദയം, ശ്വാസകോശം തുടങ്ങിയ അവയവങ്ങളുമായി ബന്ധപെട്ടു യന്ത്രങ്ങളുടെ പ്രവർത്തനത്തെ നിയന്ത്രിക്കുന്നവരാണ് ക്ലിനിക്കൽ പെർഫ്യൂഷനിസ്റ്റുകൾ അഥവാ കാർഡിയോ പൾമനറി ബെപാസ്സ് ഡോക്ടർ. ഇവരെ ക്ലിനിക്കൽ പെർഫ്യൂഷൻ സയന്റിസ്റ്റെന്നോ കാർഡിയോ വാസ്ക്കുലർ പെർഫ്യൂഷനിസ്റ്റ് എന്നോ വിളിക്കാം. കാർഡിയാക് സർജൻമാർ, അനസ്തേഷ്യോളജിസ്റ്റുകൾ, ഫിസിഷ്യൻ അസ്സിസ്റ്റന്റ്റുമാർ, സർജ്ജിക്കൽ ടെക്നോളോജിസ്റ്റുമാർ, നഴ്സുമാർ എന്നിവരടങ്ങുന്ന കാർഡിയോ തൊറാസിക്ക് സർജിക്കൽ ടീമിൽ ഉൾപ്പെട്ടു പ്രവർത്തിക്കേണ്ടവരാണിവർ.

നിശ്ചലമായ ഹൃദയത്തിലാണ് സർജൻ ശസ്ത്രക്രിയ നടത്തുന്നത്. അത് സാധ്യമാകുന്നത് ശസ്ത്രക്രിയ നടക്കുമ്പോൾ ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിനായുള്ള ഹാർട്ട്-ലങ്ങ് മെഷീനിൽ രക്തക്കൊഴലുകൾ ഘടിപ്പിച്ചു പ്രവർത്തനം കൃത്രിമമായി നിയന്ത്രിക്കുമ്പോഴാണ്. ശസ്ത്രക്രിയ നടത്തുന്ന സർജന് സഹായകരമായ മുൻകരുതലുകളും ശസ്ത്രക്രിയ നടക്കുമ്പോള്‍ രോഗിയുടെ ശാരീരികാവസ്ഥ ശ്രദ്ധിക്കുന്നതും യന്ത്രത്തിന്റെ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നതും ഇക്കൂട്ടരാണ്. രക്ത സംക്രമണത്തിന്റെ നിയന്ത്രണം, രക്തം കട്ടിപിടിക്കാതിരിക്കാനുള്ള മുൻകരുതലുകൾ എടുക്കുക തുടങ്ങിയവ പെർഫ്യൂഷനിസ്റ്റിന്റെ ഉത്തരവാദിത്വമാണ്.

പ്ലസ് ടൂവാണ് ബിരുദത്തിനു യോഗ്യത. കേരളത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ്, മലപ്പുറം ജില്ലയിലെ എമ്പയർ കോളേജ് ഓഫ് സയൻസ്, മിംസ് കോളേജ് ഓഫ് അലൈഡ് ഹെൽത്ത് സയൻസസ്, തൃശ്ശൂരുള്ള കേരള യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസ്, കോഴിക്കോട് മെഡിക്കൽ കോളേജ്, കൊച്ചി ജുബിലീ മിഷൻ മെഡിക്കൽ കോളേജ്, അമൃത സ്‌കൂൾ ഓഫ് മെഡിസിൻ, തിരുവല്ലയിലെ പുഷപഗിരി കോളേജ് ഓഫ് അലൈഡ് ഹെൽത്ത് സയൻസസ് എന്നിവടങ്ങളിൽ ബി.എസ്.സി പെർഫ്യൂഷൻ ടെക്നോളജി പഠിക്കാം.

കർണ്ണാടകയിലെ എ.ജെ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആൻഡ് റിസർച്ച് സെന്റർ, മൈസൂരിലെ ജെ.എസ്.എസ്.മെഡിക്കൽ കോളേജ് ആൻഡ് ഹോസ്‌പിറ്റൽ, കെ.എൽ.ഇ. അക്കാഡമി ഓഫ് ഹയർ എജ്യുക്കേഷൻ ആൻഡ് റിസർച്ച്, മാഹിയിലെ മണിപ്പാൽ അക്കാഡമി ഓഫ് ഹയർ എജ്യുക്കേഷൻ, മണിപ്പാൽ കോളേജ് ഓഫ് അലൈഡ് ഹെൽത്ത് സയൻസസ്, ശ്രീ ജയദേവാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാർഡിയോവാസ്‌ക്യൂലർ സയൻസസ് ആൻഡ് റിസർച്ച്, രാജീവ ഗാന്ധി യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസ്, തമിഴ് നാട്ടിലെ അണ്ണാ സയൻസ് ആൻഡ് മാനേജ്‌മന്റ് കോളേജ്, എം.എം.എം. കോളേജ് ഓഫ് ഹെൽത്ത് സയൻസ്, ചെന്നൈയിലെ റെൻഡീയർ ലൈഫ് ലൈൻ ഹോസ്‌പിറ്റൽ, പുതുചേരിയിലെ ജവഹർലാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജുവേറ്റ് മെഡിക്കൽ എജ്യുക്കേഷൻ ആൻഡ് റിസർച്ച്, ഹരിയാനയിലെ പണ്ഡിറ്റ് ഭഗവത് ദയാൽ ശർമ്മ യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസ് എന്നിവടങ്ങളിൽ ബി.എസ്.സി പെർഫ്യൂഷൻ ടെക്നോളജി പഠിക്കാം.

ബി.എസ്.സി പെർഫ്യൂഷൻ ടെക്നോളജി കഴിഞ്ഞവർക്കുത്തന്നെ തിരുവനന്തപുരം ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട്  ഓഫ് മെഡിക്കൽ സയൻസ് പോലുള്ള സ്ഥാപനങ്ങളിലും അധ്യാപന രംഗത്തും ഈ മേഖലയിലെ യന്ത്ര നിർമ്മാണത്തിന്റെ കൺസൾട്ടന്റായും ഗവേഷകനായും  പെർഫ്യൂഷനിസ്റ്റായും  കാർഡിയാക് പെർഫ്യൂഷനിസ്റ്റായും മെഡിക്കൽ കേസ് റിവ്യൂ ഫിസിഷ്യനായും തൊഴിൽ സാധ്യതയുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!