2018- 2019 വര്‍ഷത്തെ ഇന്റഗ്രേറ്റഡ് പഞ്ചവത്സര എല്‍.എല്‍.ബി. കോഴ്‌സിലേക്ക് കേന്ദ്രീകൃത അലോട്ട്‌മെന്റിന് ഒാപ്ഷന്‍ ക്ഷണിച്ചു. സംസ്ഥാനത്തെ 4 സര്‍ക്കാര്‍ ലോ കോളേജുകളിലേക്കും സ്വകാര്യ, സ്വാശ്രയ ലോ കോളേജുകളിലേക്കുമാണ് അലോട്ട്‌മെന്റ്. വിദ്യാര്‍ഥികള്‍ക്ക് www.cee.kerala.gov.in എന്ന വെബ്‌സൈറ്റ് വഴി ഒാപ്ഷന്‍ നല്‍കാം.

ഓപ്ഷൻ രജിസ്‌ട്രേഷന്‍ സെപ്റ്റംബർ 9 വരെ ഉണ്ടാകും. രജിസ്‌ട്രേഷന്റെ അടിസ്ഥാനത്തില്‍ സെപ്റ്റംബർ 11ന് ഒന്നാം ഘട്ട ഏകീകൃത അലോട്ട്‌മെന്റ് പ്രസിദ്ധീകരിക്കും. www.cee-kerala.org എന്ന വെബബസൈറ്റിലാണ് ഇത് പ്രസിദ്ധീകരിക്കുക.

അലോട്ട്‌മെന്റ് ലഭിക്കുന്ന വിദ്യാര്‍ത്ഥികള്‍ 12 മുതല്‍ 14 വരെ കോളേജില്‍ പ്രവേശനം നേടണം. വിശദ വിവരങ്ങൾക്ക് 0471 2339101, 2339102, 2339103, 2339104, 2332123.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!