ടൂറിസം വകുപ്പിലെ ഹോസ്പിറ്റാലിറ്റി അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ച് കൊണ്ട് കേരള പി.എസ്.സി പുതിയ വിജ്ഞാപനം പുറത്ത് വിട്ടു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക വെബ്സൈറ്റ് മുഖേന ഓൺലൈനായി അപേക്ഷിക്കാം. 2021 സെപ്റ്റംബർ 8 വരെയാണ് അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തിയ്യതി.

പ്രതിമാസ ശമ്പളം 17,500 രൂപ മുതൽ 39,500 രൂപ വരെയാണ്. തിരുവനന്തപുരം ജില്ലയിൽ ഒരു ഒഴിവാണുള്ളത്. ഏതെങ്കിലും അംഗീകൃത സ്കൂൾ അല്ലെങ്കിൽ ബോർഡിൽ നിന്നും പത്താം ക്ലാസ് അല്ലെങ്കിൽ തത്തുല്യം ജയിച്ചവർക്കും ഒരു സർക്കാർ സ്ഥാപനത്തിലോ സർക്കാർ അംഗീകൃത സ്ഥാപനത്തിൽ നിന്നും ഫുഡ് ആൻഡ് ബീവറേജ് സർവീസിൽ ക്രാഫ്റ്റ് സർട്ടിഫിക്കറ്റ് ഉള്ളവർക്കും ആണ് അപേക്ഷിക്കാൻ യോഗ്യതയുള്ളത്.

18 വയസ്സു മുതൽ 36 വയസ്സ് വരെയാണ് പ്രായപരിധി. എസ്.സി/എസ്.ടി വിഭാഗക്കാർക്ക് മറ്റു പിന്നോക്ക വിഭാഗക്കാർക്കും നിയമാനുസൃതമുള്ള പ്രായപരിധിയിൽ ഇളവ് ലഭിക്കുന്നതാണ്. .

കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനുമായി  www.keralapsc.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക

LEAVE A REPLY

Please enter your comment!
Please enter your name here