കാലിക്കറ്റ് സർവകലാശാലയിൽ കാർപെന്റർ തസ്തികയിൽ ദിവസവേതന നിരക്കിൽ നിയമനത്തിന് ഒക്ടോബർ 5 ന് രാവിലെ 10 .30 ന് അഭിമുഖം നടത്തും. എട്ടാം ക്‌ളാസ് വിജയം / തത്തുല്യവും കാർപെന്ററിയിൽ ഐ.ടി.ഐ. സർട്ടിഫിക്കറ്റ് / തത്തുല്യ യോഗ്യതയും ഉണ്ടായിരിക്കണം. അല്ലെങ്കിൽ കാർപെൻററിയിൽ 10 വർഷത്തെ പ്രവർത്തി പരിചയം.യോഗ്യതയുള്ളവരുടെ അഭാവത്തിൽ കുറഞ്ഞ യോഗ്യതയുള്ളവരെ പരിഗണിക്കും.
പ്രായപരിധി 2018 ജനുവരി ഒന്നിന് 36 വയസ്സ് കവിയരുത്. യോഗ്യത, പ്രായം ജാതി എന്നിവ തെളിയിക്കുന്ന രേഖകൾ സഹിതം സർവകലാശാല ഭരണ വിഭാഗത്തിൽ എത്തണം. കൂടുതൽ വിവരങ്ങൾക്ക് 0494 2407106 എന്ന നമ്പറിൽ ബന്ധപെടുക.