വരും വർഷങ്ങളിൽ പ്രാധാന്യം ഏറുന്ന ട്രെയിനിങ് പ്രോഗ്രാമുകളിലൊന്നാണ് കേരള സർക്കാരിനു വേണ്ടി ഐ.സി.ടി. അക്കാഡമി ഓഫ് കേരള, കേരള ബ്ലോക്ക് ചെയിൻ അക്കാഡമി, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി ആൻഡ് മാനേജ്മന്റ് കേരള എന്നിവരുടെ സഹകരണത്തോടെ കെ. ഡിസ്ക് നടത്തുന്ന ‘ആക്സിലറേറ്റഡ് ബ്ലോക്ക്-ചെയിൻ കമ്പിറ്റെൻസി ഡെവലപ്മെന്റ്’ (എ.ബി.സി.ഡി.) പ്രോഗ്രാം ലോകത്തിലെത്തന്നെ ആദ്യത്തേതാണ്.

വിവരസാങ്കേതിക മേഖല, ബാങ്കിങ്, സാമ്പത്തിക സേവനമേഖല, ചെറുകിട വ്യവസായമേഖല എന്നിങ്ങനെ നിരവധി മേഖലകളിൽ തൊഴിൽ നേടുവാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്ന സർട്ടിഫിക്കേഷനുകൾ ഉള്ള പ്രോഗ്രാമാണിത്. പ്ലസ് ടൂ തലത്തിൽ മാത്തമാറ്റിക്‌സ് പഠിച്ച, കമ്പ്യൂട്ടറിന്റെ അടിസ്ഥാന പ്രവർത്തനങ്ങൾ അറിയാവുന്ന എൻജിനീയറിങ്, ആർട്സ് ആൻഡ് സയൻസ്, ഡിപ്ലോമ എന്നിവ പഠിച്ച വിദ്യാർത്ഥികൾക്ക് അഡിഷണൽ സ്കിൽ ഡെവലപ്മെന്റ് പ്രോഗ്രാം ഉള്ള കോളേജുകളിൽ ആക്സിലറേറ്റഡ് ബ്ലോക്ക്-ചെയിൻ ഡെവലപ്മെന്റ് പ്രോഗ്രാമിന് അപേക്ഷിക്കാവുന്നതാണ്.

ട്രെയിനിങ് പ്രോഗ്രാമിന്റെ പ്രവേശന പരീക്ഷയിലൂടെയായിരിക്കും തിരഞ്ഞെടുപ്പ്. ട്രെയിനിങ് പ്രോഗ്രാമിന്റെ ദൈർഘ്യം വിദ്യാർഥികൾക്കു 6 മാസവും, ബിരുദധാരികൾക്ക് 1 മാസവും, ജോലി ചെയ്യുന്നവർക്ക് 6 ആഴ്ചയുമാണ്.

പരിശീലനം കഴിഞ്ഞാൽ വിദ്യാർഥികൾക്കു ഐ.സി.ടി. അക്കാഡമിയും മുഖ്യധാരാ കമ്പനികളും അംഗീകരിച്ച ഫുൾ-സ്റ്റാക്ക് ഡെവലപ്പർ സർട്ടിഫിക്കറ്റിനു എക്സിറ്റ് ടെസ്റ്റോടുകൂടി അർഹരാകും. ബ്ലോക്ക്-ചെയിൻ ഡെവലപ്മെന്റ് പ്രോഗ്രാമിന് പ്രവേശിക്കാൻ താൽപര്യപ്പെടുന്ന വിദ്യാർത്ഥികൾക്ക് ഫുൾ-സ്റ്റാക്ക് സർട്ടിഫിക്കേഷൻ അത്യന്താപേക്ഷിതമാണ്.

ഈ പ്രോഗ്രാമിന്റെ ഭാഗമായി വിദ്യാർത്ഥികൾക്ക് ത്രിതല ട്രെയിനിങ്ങിനു വിധേയരാകാം. ബ്ലോക്ക്-ചെയിൻ അസ്സോസിയേറ്റ് സർട്ടിഫിക്കേഷൻ, ബ്ളോക്-ചെയിൻ ഡെവലപ്പർ സർട്ടിഫിക്കേഷൻ, ബ്ലോക്ക്-ചെയിൻ ആർകിടെക്ട് സർട്ടിഫിക്കേഷൻ എന്നിവയാണത്. അസ്സോസിയേറ്റ് പ്രോഗ്രാമിന്റെ ഭാഗമാകുമ്പോൾ വിദ്യാർത്ഥികൾക്ക് വാണിജ്യ മേഖലയെക്കുറിച്ചും സാങ്കേതിക മേഖലയെക്കുറിച്ചും വ്യക്തമായ ഒരു അവലോകനം ലഭിക്കും. ബ്ലോക്ക്-ചെയിൻ ഡെവലപ്പർ ട്രെയിനിങ് പ്രോഗ്രാമിലൂടെ പ്രായോഗിക പരിശീലനം ലഭിക്കും. ഇതുമൂലം വിദ്യാർഥികൾക്കു തുടക്കക്കാര്‍ക്ക്‌ അപേക്ഷിക്കാവുന്ന ജോലികൾക്ക്‌ അവരെ പ്രാപ്തരാക്കും.

താല്പര്യമുള്ള വിദ്യാർത്ഥികൾക്ക് തിരുവനന്തപുരത്തെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി ആൻഡ് മാനേജ്മെന്റ്റ് കേരളയിൽ 10 ആഴ്ചകൾ നീളുന്ന ഇന്റേൺഷിപ് ചെയ്യാവുന്നതാണ്. ഇതിലൂടെ പ്രവർത്തി പരിചയവും ബ്ലോക്ക്-ചെയിൻ ആർകിടെക്ട് സർട്ടിഫിക്കേഷനും അവർക്ക് ലഭിക്കും. കേരള ബ്ലോക്ക്-ചെയിൻ അക്കാഡമി, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി ആൻഡ് മാനേജ്മെന്റ്റ് കേരള, ബ്ലോക്ക്-ചെയിൻ എജ്യൂക്കേഷൻ നെറ്റ്‌വർക്ക് എന്നിവരായിരിക്കും ബ്ലോക്ക്-ചെയിൻ ട്രെയിനിങ് പ്രോഗ്രാമിന് സർട്ടിഫിക്കേഷൻ നൽകുക.

അപേക്ഷിക്കുന്നവർ ഏതെങ്കിലും യൂ.ജി.സി. അംഗീകൃത സർവ്വകലാശാലകളിലോ സംസ്ഥാന / ദേശീയ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലോ മുഴുവൻ സമയ ബിരുദം / ഡിപ്ലോമ പഠിക്കുന്നവരായിരിക്കണം. ബിരുദധാരികളായി അപേക്ഷിക്കുന്നവർ 2014 ജൂൺ 30നോ അതിനു ശേഷമോ ബിരുദമോ ഡിപ്ലോമ കോഴ്സോ പൂർത്തിയാക്കിയ തൊഴിൽ രഹിതരായിരിക്കണം. ഉദ്യോഗസ്ഥർ എന്ന നിലയിൽ അപേക്ഷിക്കുന്നവർ 2018 ജൂൺ 30ന് 50 വയസ്സിനു മുകളിൽ ഉള്ളവരും തൊഴിൽ ഉള്ളവരോ ഉണ്ടായിരുന്നവരോ ആയിരിക്കണം.

ഫുൾ-സ്റ്റാക്ക് ഡെവലപ്പർ / MEAN സ്റ്റാക്ക് ഡെവലപ്പർ, പൈത്തൺ പ്രോഗ്രാമർ, ഗോ-ലാംഗ്വേജ് പ്രോഗ്രാമർ, ബ്ളോക്-ചെയിൻ അസ്സോസിയേറ്റ്, ബ്ളോക്-ചെയിൻ ഡെവലപ്പർ, ബ്ലോക്ക്-ചെയിൻ ആർകിടെക്ട് എന്നീ തസ്തികകളിൽ തൊഴിൽ ലഭിക്കും.

ഓഗസ്റ്റ്‌ നാലിന് നടക്കാനിരിക്കുന്ന പുതിയ ബാച്ചിലേക്കുളള എൻട്രൻസിന് രജിസ്റ്റർ ചെയ്യാൻ https://abcd.kdisc.kerala.gov.in/ എന്ന വെബ്സൈറ്റ് സന്ദർശിക്കുക. വിശദവിവരങ്ങൾക്ക് 0471-2700812, 0471-2700813 എന്ന നമ്പറിലോ [email protected] ഈമെയിലിലോ ബന്ധപ്പെടാം.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!