കോഴിക്കോട് ജില്ലയിലെ കട്ടിപ്പാറ, കൂത്താളി, ചേളന്നൂർ, തുറയൂർ, പഞ്ചായത്തുകളിലേക്കും, പയ്യോളി മുൻസിപ്പാലിറ്റിയിലേക്കും പട്ടികജാതി പ്രൊമോട്ടറായി നിയമിക്കുന്നതിന് നിശ്ചിത യോഗ്യതയുള്ള പട്ടികജാതി വിഭാഗത്തിൽപ്പെട്ട യുവതിയുവാക്കളിൽ നിന്ന് അപേക്ഷകൾ ക്ഷണിച്ചു. 18നും 40നും മദ്ധ്യേ പ്രായമുള്ള, പ്രീഡിഗ്രി / പ്ലസ് ടു യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകളിൽ 10 ശതമാനം പട്ടികജാതി മേഖലയിൽ പ്രവർത്തിക്കുന്ന സാമൂഹികപ്രവർത്തകരെ നിയമിക്കും. ഇവരുടെ വിദ്യാഭ്യാസ യോഗ്യത എസ്.എസ്.എൽ.സിയും ഉയർന്ന പ്രായപരിധി 50 വയസ്സും ആയിരിക്കും.ഈ വിഭാഗത്തിൽപ്പെടുന്ന അപേക്ഷകർ മൂന്ന് വർഷത്തിൽ കുറയാതെ സാമൂഹികപ്രവർത്തനം നടത്തുന്നവരാണെന്ന് റവന്യു അധികാരികളുടെ സാക്ഷ്യപത്രവും വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ് / ടി.സിയുടെ പകർപ്പും അപേക്ഷയോടൊപ്പം ഹാജരാക്കണം.
താല്പര്യമുള്ള ഉദ്യോഗാർഥികൾ നിശ്ചിത മാതൃകയിലുള്ള അപേക്ഷയും ജാതി, വയസ്സ്, വിദ്യാഭ്യാസയോഗ്യത, മുൻപരിചയം, തുടങ്ങി മുഴുവൻ രേഖകളുടെയും അസ്സലും പകർപ്പും സാഹിത്യ ഒക്ടോബർ 8ന് രാവിലെ 10.30ന് പട്ടികജാതി വികസന ഓഫീസിൽ എത്തണം. അപേക്ഷയുടെ മാതൃകയും മറ്റ് വിവരങ്ങൾ ജില്ലാ പട്ടികജാതി വികസന ഓഫീസ്, ബ്ലോക്ക് പട്ടികജാതി വികസന ഓഫീസ് എന്നിവിടങ്ങളിൽ ലഭിക്കും. ഫോൺ: 0495 2370379.