വനിത ശിശുവികസന വകുപ്പിന്റെ കീഴിൽ സംയോജിത ജില്ലാ ശിശു സംരക്ഷണ യൂണിറ്റിലേക്ക് പ്രൊട്ടക്ഷൻ ഓഫീസറെ നിയമിക്കുന്നു. ഒരു വർഷത്തേയ്ക്ക് കരാറടിസ്ഥാനത്തിലാണ് നിയമനം. വയനാട് ജില്ലയിൽ സ്ഥിരതാമസമുള്ളവർക്ക് അപേക്ഷിക്കാം. പ്രായം 2018 ജനുവരി 1 ന് 35 വയസ്സ് കവിയരുത്. എസ്.സി./ എസ്.ടി. / ഒ.ബി.സി. വിഭാഗക്കാർക്ക് നിയമാനുസൃതമായ ഇളവ് ലഭിക്കും.

അംഗീകൃത സർവകലാശാലയിൽനിന്ന് സോഷ്യൽ വർക്കിലുള്ള ബിരുദാനന്തരബിരുദമാണ് യോഗ്യത. കുട്ടികളുടെ മേഖലയിൽ 2 വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടാകണം. വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷ, ബയോഡാറ്റ, പ്രായം, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ, ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ്, ജവഹർ ബാലവികാസ് ഭവൻ, മീനങ്ങാടി പി.ഓ., വയനാട് എന്ന വിലാസത്തിൽ ലഭിക്കണം.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ : 0493 6246098.

അവസാന തിയതി ഒക്ടോബർ 10.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!