ശാസ്ത്ര – സാങ്കേതിക രംഗത്തെ പ്രതിഭകളായ വിദ്യാര്‍ഥിനികളെ കണ്ടത്തുന്നതിനായി അഡോബി ഇന്ത്യയുടെ വിമൻ-ഇന്‍-ടെക്നോളജി സ്കോളര്‍ഷിപ്പ്. സ്കോളര്‍ഷിപ്പിനായുള്ള രജിസ്ട്രേഷന്‍ ആരംഭിച്ചു.
അപേക്ഷകരുടെ സാങ്കേതിക പരിജ്ഞാനം, ചിന്താശേഷി, ബൗദ്ധിക വിശകലനശേഷി, അഭിരുചി, വിഷയത്തോടുള്ള താത്പര്യം എന്നിവ പരിശോധിച്ച് വിജയികളെ കണ്ടെത്തും.
പരിപാടിയിലെ വിജയികള്‍ക്ക് അഡോബിയില്‍ ഒരു വര്‍ഷത്തേക്ക് ഇന്റേണ്‍ഷിപ്പിനുള്ള അവസരം ലഭിക്കും. കൂടാതെ, വിജയികളാവുന്ന വിദ്യാര്‍ത്ഥിനികളുടെ 2 വര്‍ഷത്തേക്കുള്ള ബി.ടെക്, എം.ടെക് പഠനച്ചെലവും അഡോബി ഏറ്റെടുക്കും.
അംഗീകൃത സർവ്വകലാശാലയിൽ റെഗുലറായി രജിസ്റ്റർ ചെയ്ത ബി.ഇ., ബി.ടെക്, എം.ഇ., എം.എസ്., എം.ടെക് വിദ്യാർത്ഥിനികൾക്ക് അപേക്ഷിക്കാം. 2019-20 ൽ കോഴ്സ് പൂർത്തിയാക്കുന്നവരായിരിക്കണം.
https://research.adobe.com സന്ദർശിച്ച് രജിസ്ട്രേഷൻ നടത്താം. അവസാന തീയതി ഒക്ടോബർ 14.