വിവര സാങ്കേതിക വിദ്യയുടെ കുതിച്ചു ചാട്ടം എല്ലാ മേഖലയിലും വിപ്ലവം സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ്. ഉദ്യോഗാര്‍ത്ഥികളും ഇന്ന് ഇതിന്‍റെ സഹായം ഒട്ടേറെ പ്രയോജനപ്പെടുത്തുന്നുണ്ട്. ഇഷ്ടപ്പെട്ട ജോലി, തന്‍റെ യോഗ്യതയ്ക്കനുസരിച്ച് എളുപ്പത്തില്‍ കണ്ടെത്താന്‍ ഇന്‍റര്‍നെറ്റ് ചെറുതായൊന്നുമല്ല നമ്മെ സഹായിക്കുന്നത്. ലിങ്ക്ഡ് ഇന്‍, ഈ രംഗത്ത് തൊഴില്‍ ദാതാക്കള്‍ക്കും തോഴിലന്വേഷകര്‍ക്കും ഒരുപോലെ പ്രയോജനപ്രദമായ ഒരു വേദിയാണ്. ലിങ്ക്ഡ് ഇന്‍ എന്താണെന്നും അതെങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നും നമുക്ക് മനസ്സിലാക്കാം.
തൊഴിൽ ദാതാക്കളായ വ്യവസായികൾക്കും ഉദ്യോഗാർത്ഥികൾക്കും വേണ്ടിയുള്ള സോഷ്യൽ നെറ്റ് വർക്കിങ് സേവനമാണ് ലിങ്ക്ഡ് ഇൻ. വെബ്‌സൈറ്റ് വഴിയും മൊബൈൽ ആപ്ലിക്കേഷനുകൾ വഴിയും ലിങ്ക്ഡ് ഇൻ സേവനങ്ങൾ ലഭ്യമാണ്. 2002 ഡിസംബർ 28 നാണ് ലിങ്ക്ഡ് ഇൻ സ്ഥാപിക്കപ്പെടുന്നതെങ്കിലും 2003 മേയ് 5 മുതലാണ് ലിങ്ക്ഡ് ഇൻ പൊതുമധ്യത്തിലേക്കെത്തുന്നത്. തൊഴിൽ ദാതാക്കൾ തൊഴിലവസരം പ്രസിദ്ധപ്പെടുത്താനും, ഉദ്യോഗാർത്ഥികൾക്ക് അവരുടെ യോഗ്യതാ രേഖകൾ സമർപ്പിക്കുന്നതിനുമുള്ള അവസരമാണ് ലിങ്ക്ഡ് ഇൻ ഒരുക്കുന്നത്.
2015ൽ കമ്പനിയ്ക്കുണ്ടായ വരുമാനത്തിന്‍റെ ഏറിയ പങ്കും ഉദ്യോഗാർത്ഥികളുടെ വിവരങ്ങൾ തൊഴിൽ ദാതാക്കൾക്കും സെയിൽസ് പ്രൊഫഷണലുകൾക്കും വിൽപ്പന നടത്തിയതിലൂടെയാണ് ലഭിച്ചത്. 2017 ലെ കണക്കനുസരിച്ച് ലിങ്ക്ഡ് ഇൻ-ന് 50കോടി അംഗങ്ങളാണുള്ളത്. ഇതിൽ 10.6 കോടി പേർ സജീവമാണ്. ഉദ്യോഗാർത്ഥികൾക്കും തൊഴിൽദാതാക്കൾക്കും ലിങ്ക്ഡ് ഇൻ-ൽ അക്കൗണ്ട് ഉണ്ടാക്കാം.
www.linkedin.com എന്ന വെബ്സൈറ്റില്‍ തങ്ങളുടെ ഇമെയില്‍ ഐഡിയോ ഫോണ്‍ നമ്പറോ ഉപയോഗിച്ച്, പ്രൊഫൈല്‍ ഉണ്ടാക്കാവുന്നതാണ്. തൊഴില്‍ ദാതാക്കള്‍ക്കും തോഴിലന്വേഷകര്‍ക്കും പരസ്പരം ബന്ധം (connections) സ്ഥാപിക്കാം. അംഗങ്ങൾക്ക് നിലവിൽ അംഗങ്ങളായവരേയോ അല്ലാത്തവരേയോ ലിങ്ക്ഡ് ഇനിലേക്ക് ക്ഷണിക്കാം.
അമേരിക്ക ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഈ വെബ്‌സൈറ്റ് അലക്‌സ ഇന്‍ർനെറ്റ് റാങ്കിങിൽ 20-ാം സ്ഥാനത്താണ്. 2013-ൽ ലിങ്ക്ഡ് ഇന്‍ അറബിക്, ചൈനീസ്, ഇംഗ്ലീഷ്, ഫ്രഞ്ച്, ജർമ്മൻ, ഇറ്റാലിയൻ, പോർച്ചുഗീസ്, സ്പാനിഷ്, ഡച്ച്, സ്വീഡിഷ്, ഡാനിഷ്, റൊമാനിയൻ, റഷ്യൻ, ടർക്കിഷ്, ജാപ്പനീസ്, ചെക്ക്, പോളിഷ്, കൊറിയൻ, ഇന്തോനേഷ്യൻ, മലായ്, തഗാലോഗ് എന്നിങ്ങനെ 24 ഭാഷകളിൽ ലഭ്യമാക്കിയിട്ടുണ്ട്. . 2016 ഡിസംബറിലാണ് ലിങ്ക്ഡ് ഇൻ കമ്പനിയെ 2620 കോടി ഡോളറിന് മൈക്രോസോഫ്ട് സ്വന്തമാക്കിയത്.
എങ്ങനെ ലിങ്ക്ഡ് ഇന്‍ ഉപയോഗിക്കാം?
ലിങ്ക്ഡ് ഇന്നിന്‍റെ ഔദ്യോഗിക വെബ്സൈറ്റ് വഴിയോ മൊബൈൽ അപ്ലിക്കേഷൻ വഴിയോ നമുക്ക് ലിങ്ക്ഡ് ഇൻ ഉപയോഗിക്കാവുന്നതാണ്. നിങ്ങളുടെ വിവരങ്ങൾ അടങ്ങിയ ഒരു പ്രൊഫൈൽ ഉണ്ടാക്കുക എന്നതാണ് ആദ്യത്തെ ജോലി. പ്രൊഫൈലിൽ നിങ്ങളുടെ അക്കാദമിക്ക് സംബന്ധമായ കാര്യങ്ങളും, ചെയ്യുന്ന ജോലിയിലെ പരിചയ സമ്പത്തും കൂട്ടി ചേർക്കാവുന്നതാണ്. സ്കിൽ എന്ന ഭാഗത്തു നിങ്ങളുടെ സ്കിൽ കൂട്ടിച്ചേ ര്‍ക്കുന്നതിലൂടെ നിങ്ങളുടെ കഴിവുകളും, നിങ്ങൾ മുൻഗണന നൽകുന്ന തൊഴിൽ അവസരണങ്ങളും എളുപ്പത്തിൽ കണ്ടെത്താൻ കഴിയുന്നു.
കൂടാതെ, ജോബ്സ് എന്ന ഓപ്‌ഷൻ വരുന്നിടത്തു നിങ്ങൾക്ക് ആവശ്യമുള്ള ജോലികൾ സെർച്ച് ചെയ്യാവുന്നതാണ്. സെർച്ച് ചെയ്യുന്ന ജോലികളിൽ നിന്നും തെരെഞ്ഞെടുത്ത ജോലിയിൽ ക്ലിക്ക് ചെയ്ത്
അവിടെ നിങ്ങളുടെ ഡീറ്റെയിൽസ് കൊടുക്കുകയും സി വി അപ്‌ലോഡ് ചെയ്യുകയും ചെയ്താൽ നിങ്ങളുടെ ജോബ് ആപ്ലിക്കേഷൻ ഫോം ആ കമ്പനിയിലേക്ക് സബ്‌മിറ്റ് ആകുന്നതാണ്.
പുതിയ ജോലികൾ തേടുന്നവരും ജോലിക്കാരെ ആവശ്യം ഉള്ളവരും തീർച്ചയായും ഉപയോഗിക്കേണ്ട ഒരു വെബ് ആപ്ലിക്കേഷനാണ് ലിങ്ക്ഡ് ഇൻ. ഇനിയും ഇതിൽ അംഗങ്ങള്‍ അല്ലാത്തവർ എത്രയും പെട്ടെന്ന് അക്കൗണ്ട് എടുത്തു ജോയിൻ ചെയ്യൂ.. തൊഴിലവസരങ്ങളുടെ പുതിയ മേച്ചിൽ പുറങ്ങൾ കണ്ടെത്തു.