സയന്‍സ്, സോഷ്യല്‍ സയന്‍സ്, ഹ്യുമാനിറ്റീസ്, ബിസിനസ്സ് സ്റ്റഡീസ് വിഷയങ്ങളില്‍ കേരളത്തിലെ സര്‍ക്കാര്‍ / എയ്ഡഡ് ആര്‍ട്‌സ് ആൻഡ് സയന്‍സ് കോളേജുകളിലോ / യൂണിവേഴ്‌സിറ്റി പഠന വിഭാഗങ്ങളിലോ, എയ്ഡഡ് കോഴ്‌സുകള്‍ക്ക് പഠിക്കുന്ന രണ്ടാം വര്‍ഷ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികള്‍, എം.ഫില്‍, പി.എച്ച്.ഡി വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്ക് ആസ്പയര്‍ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം.
സംസ്ഥാനത്തിനകത്തും പുറത്തുമുളള ഉയര്‍ന്ന നിലവാരമുളള ഗവേഷണ സ്ഥാപനങ്ങളില്‍ ഹ്രസ്വകാല പ്രൊജക്ട് / ഇന്റേണ്‍ഷിപ്പ് ചെയ്യുന്നതിന് കോളേജ് വിദ്യാഭ്യാസ വകുപ്പാണ് ആസ്പയര്‍ സ്‌കോളര്‍ഷിപ്പ് പദ്ധതി നടപ്പാക്കുന്നത്. പി.ജി. വിദ്യാര്‍ത്ഥികള്‍ക്ക് 1 മാസവും എം.ഫില്‍ വിദ്യാര്‍ത്ഥികള്‍ക്ക് 2 മാസവും പി.എച്ച്.ഡി. വിദ്യാര്‍ത്ഥികള്‍ക്ക് 4 മാസവും കാലയളവിലേക്കാണ് സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്.
www.dcescholarship.kerala.gov.in ല്‍ ഓണ്‍ലൈനായി ഒക്‌ടോബര്‍ 31 വരെ അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ വെബ്സൈറ്റിൽ.
ഫോണ്‍ : 9446780308, 9446096580, 0471 2306580.