കോഴിക്കോട് പോസ്റ്റല്‍ ഡിവിഷനില്‍ പോസ്റ്റല്‍ ലൈഫ് ഇന്‍ഷൂറന്‍സ് ഗ്രാമീണ തപാല്‍ ഇന്‍ഷൂറന്‍സ് വിപണനത്തിനായി കമ്മീഷന്‍ വ്യവസ്ഥയില്‍ 18നും 50നുമിടയില്‍ പ്രായമുളള തൊഴില്‍ രഹിതര്‍, സ്വയം തൊഴില്‍ചെയ്യുന്ന യൂവതീയൂവാക്കള്‍ തുടങ്ങിയവരെ ഡയറക്ട് ഏജന്റ് ആയും 65 വയസ്സില്‍ താഴെ പ്രായമുളള കേന്ദ്ര/സംസ്ഥാന സര്‍വ്വീസില്‍ നിന്നും വിരമിച്ചവരെ  ഫീല്‍ഡ് ഓഫീസര്‍ ആയും നിയമിക്കുന്നു. ഏജന്‍സി അപേക്ഷകര്‍ പത്താം ക്ലാസ്സ് പാസായിരിക്കണം. അപേക്ഷകര്‍ മൊബൈല്‍ നമ്പര്‍ ഉള്‍പ്പെടുത്തിയ ബയോ ഡാറ്റ വയസ്സ്, യോഗ്യത, മുന്‍പരിചയം എന്നിവ തെളിയിക്കുന്ന രേഖകള്‍ സഹിതം [email protected] എന്ന ഇ മെയിലിലേക്ക് അയക്കണം. ഇന്റര്‍വ്യൂ തീയതി അപേക്ഷകരെ നേരിട്ടു അറിയിക്കും. തെരഞ്ഞെടുക്കപ്പെടുന്നവര്‍ എന്‍എസ്‌സി/കെവിപി ആയി 5,000 രൂപയുടെ സെക്യൂരിറ്റി ഡെപോസിറ്റ് കെട്ടി വെക്കണം.  അവസാന തീയതി ഡിസംബര്‍ രണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0495 2386166, 7907420624.

LEAVE A REPLY

Please enter your comment!
Please enter your name here