പട്ടികജാതി വിഭാഗക്കാര്‍ക്കായി മെന്ററിങ് ആൻഡ് സ്‌പെഷല്‍ സപ്പോര്‍ട്ട് പദ്ധതിയുടെ രണ്ടാമത്തെ ബാച്ചിന്റെ പരിശീലനം തിരുവനന്തപുരത്ത് നടത്തും. ഉന്നത വിദ്യാഭ്യാസത്തിനും തൊഴിലിനുമായുളള മത്സര പരീക്ഷകളില്‍ വിദ്യാര്‍ത്ഥികളെ മാനസികമായി ശക്തിപ്പെടുത്തുന്നതിനോടൊപ്പം വ്യക്തിത്വ വികസനം, കമ്മ്യൂണിക്കേഷന്‍, സാമൂഹിക പരിജ്ഞാനം, കരിയര്‍ വികസനം, കമ്പ്യൂട്ടര്‍ പരിജ്ഞാനം എന്നീ മേഖലകളിലാണ് പരിശീലനം.
ഏതെങ്കിലും വിഷയത്തില്‍ ബിരുദമോ ഡിപ്ലോമയോ പാസ്സായവര്‍ക്കും എഞ്ചിനീയറിംഗ് ബിരുദമുള്ളവര്‍ക്കുമാണ് അവസരം. ഒക്‌ടോബര്‍ മൂന്നാം വാരം പരിശീലനം ആരംഭിക്കും. 1,000 രൂപ സ്റ്റൈപൻഡ് ലഭിക്കും. പ്രായ പരിധി 18നും 27നും മദ്ധ്യേ.
വിശദവിവരങ്ങളും അപേക്ഷാഫോറവും www.cybersri.org യില്‍ ലഭിക്കും. വിദ്യാഭ്യാസ യോഗ്യത, വയസ്സ്, ജാതി എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ ശരിപകര്‍പ്പ് സഹിതം ഒക്ടോബർ 15ന് സൈബര്‍ശ്രീ സെന്റര്‍, സി-ഡിറ്റ്, പൂര്‍ണ്ണിമ, T.C .81/2964, തൈക്കാട്.പി.ഒ., തിരുവനന്തപുരം-695014 എന്ന വിലാസത്തിലെത്തണം.
പൂരിപ്പിച്ച അപേക്ഷയും മറ്റ് രേഖകളും [email protected] എന്ന വിലാസത്തിലേക്ക് ഇ-മെയില്‍ ചെയ്യാം.