ആർമി വെൽഫയർ എജുക്കേഷൻ സൊസൈറ്റിയുടെ കീഴിലുള്ള 137 ആർമി പബ്ലിക് സ്‌കൂളുകളിൽ പോസ്റ്റ് ഗ്രാജ്വേറ്റ് ടീച്ചർ (പി.ജി.ടി.), ട്രെയിൻഡ് ഗ്രാജ്വേറ്റ് ടീച്ചർ (ടി.ജി.ടി.), പ്രൈമറി ടീച്ചർ (പി.ആർ.ടി.) തസ്തികകളിൽ 8,000 ഒഴിവുകളുണ്ട്. ഒരാൾക്ക് ഒരു തസ്തികയിലേ അപേക്ഷിക്കാനാവൂ.

പി.ജി.ടി.: ബന്ധപ്പെട്ട വിഷയത്തിൽ 50 ശതമാനം മാർക്കോടെ ബിരുദാനന്തരബിരുദവും ബി.എഡും. ഇംഗ്ലീഷ്, ഹിന്ദി, സംസ്കൃതം, ഹിസ്റ്ററി, ജ്യേഗ്രഫി, ഇക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ്, മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ബയോടെക്നോളജി, സൈക്കോളജി, കൊമേഴ്സ്, കമ്പ്യൂട്ടർ സയൻസ് / ഇൻഫർമാറ്റിക്സ്, ഹോം സയൻസ്, ഫിസിക്കൽ എഡ്യുക്കേഷൻ വിഷയങ്ങളിൽ അപേക്ഷിക്കാം.

ടി.ജി.ടി.: 50 ശതമാനം മാർക്കോടെ ബിരുദവും ബിഎഡും. ഇംഗ്ലീഷ്, ഹിന്ദി, സംസ്കൃതം, ഹിസ്റ്ററി, ജ്യേഗ്രഫി, ഇക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ്, മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങളിൽ അപേക്ഷിക്കാം.

പി.ആർ.ടി.: 50 ശതമാനം മാർക്കോടെ ബിരുദവും ബി.എഡ് / 2 വർഷത്തെ ഡിപ്ലോമ.

തുടക്കക്കാർക്ക് ഉയർന്ന പ്രായപരിധി 40 വയസ്സാണ്. പ്രവൃത്തിപരിചയമുള്ളവർക്ക് 57 വയസ്സ്. ഓൺലൈനായി പരീക്ഷ, ഇന്റർവ്യു, അധ്യാപന നൈപുണ്യം, കമ്പ്യൂട്ടർ പരിജ്ഞാന പരിശോധന എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്.

ആർമി വെൽഫയർ എഡ്യുക്കേഷൻ സൊസൈറ്റി / സി.ബി.എസ്. ഇ. നിയമങ്ങൾക്കനുസരിച്ചാണ് നിയമനം. ഓൺലൈൻ ഒബ്ജക്ടീവ് പരീക്ഷയിൽ പാർട്ട് A യിൽ ജനറൽ അവയർനസ്, മെന്റൽ എബിലിറ്റി, ഇംഗ്ലീഷ് കോമ്പ്രിഹെൻഷൻ, എജ്യുക്കേഷണൽ കൺസപ്റ്റ് ആൻഡ് മെത്തഡോളജി എന്നിവയിൽനിന്നും പാർട്ട് B യിൽ ബന്ധപ്പെട്ട വിഷയത്തിൽനിന്നുമാണ് ചോദ്യം. പി.ആർ.ടിക്ക് പാർട്ട് A പരീക്ഷ മാത്രമാണ്. യോഗ്യത നേടാൻ ഓരോ പാർട്ടിലും 50 ശതമാനം മാർക്ക് നേടണം. പരീക്ഷാഫീസ് 500 രൂപ.

http://aps-csb.in എന്ന വെബ്‌സൈറ്റ് വഴി ഓൺലൈനായി രജിസ്റ്റർ ചെയ്യണം. അവസാന തിയതി ഒക്ടോബർ 24 വൈകിട്ട് 5 മണി . അപേക്ഷിക്കുമ്പോൾ ഫോട്ടോയും ഒപ്പും അനുബന്ധ സർട്ടിഫിക്കറ്റുകളും ഓൺലൈനായി അപ്പ്ലോഡ് ചെയ്യണം. നവംബർ 17, 18 തിയതികളിലാണ് പരീക്ഷ. രാജ്യത്താകെ 70 പരീക്ഷാകേന്ദ്രങ്ങളുണ്ട്. കേരളത്തിൽ തിരുവനന്തപുരം പരീക്ഷാകേന്ദ്രമാണ്. കൂടുതൽ വിവരങ്ങൾക്ക് വെബ്‌സൈറ്റ് സന്ദർശിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!