ഇന്ത്യയില്‍ പഠിച്ച വിഷയത്തില്‍തന്നെ ജോലി നേടി കരിയര്‍ മുന്നോട്ടുകൊണ്ട് പോകുന്നവരില്‍ കൊമേഴ്സുകാരാണ് മുന്‍പന്തിയില്‍. ചാര്‍ട്ടേഡ് അക്കൗണ്ടന്‍സി, ഫിനാന്‍ഷ്യല്‍ അനലിസ്റ്റ്, കമ്പനി സെക്രട്ടറി എന്നിങ്ങനെ വിവിധ തസ്തികളിലെത്താന്‍ പ്ലസ് ടൂ ആണ് അടിസ്ഥാന യോഗ്യത. ബി.കോം പഠനം കഴിഞ്ഞവര്‍ക്ക് ഏറ്റവും എളുപ്പം ചെയ്യാന്‍ പറ്റുന്ന ചില കോഴ്‌സുകളാണ് ഫിനാന്‍ഷ്യല്‍ പ്‌ളാനിങ്, വെല്‍ത്ത് മാനേജ്‌മെന്റ്, സി.എം.എ -സര്‍ട്ടിഫൈഡ് മാനേജ്‌മെന്റ് അക്കൗണ്ടിങ് തുടങ്ങിയവ.
മിക്ക രാജ്യങ്ങളിലും അംഗീകരിച്ച ഫിനാന്‍ഷ്യല്‍ സര്‍ട്ടിഫിക്കേഷന്‍ പ്രോഗ്രാമാണ് സി.എഫ്.പി -സര്‍ട്ടിഫൈഡ് ഫിനാന്‍ഷ്യല്‍ പ്‌ളാനര്‍. പേഴ്സണല്‍ ഫിനാന്‍സ്, വെല്‍ത്ത് മാനേജ്‌മെന്റ്, അഡ്വൈസറി പ്രൊഫഷനല്‍ തുടങ്ങിയ രംഗത്തെല്ലാം ആഗോള കമ്പനികളും ബാങ്കുകളും ഇന്‍ഷുറന്‍സ് സ്ഥാപനങ്ങളും സി.എഫ്.പി സര്‍ട്ടിഫിക്കറ്റുകാരെ നിയമിക്കുന്നു. പ്രധാനമായും സര്‍ട്ടിഫിക്കറ്റും പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്‌ളോമയുമായാണ് ഈ ഹ്രസ്വകാല കോഴ്സിനുള്ളത്. ഇതില്‍ ഇന്ത്യയിലെ പ്രധാന സ്ഥാപനമാണ് ന്യൂഡല്‍ഹിയിലെ ഐവെഞ്ച്വേഴ്സ് അക്കാഡമി ഓഫ് ബിസിനസ് ആന്‍ഡ് ഫിനാന്‍സ്. ഇവിടെ അഞ്ചു മാസത്തെ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമും ഒരു വര്‍ഷത്തെ പോസ്റ്റ് ഗ്രാജ്വേറ്റ് പ്രോഗ്രാമുമാണുള്ളത്. ഇതില്‍ 5 മാസ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമിന്റെ ഫീസ് 40,000 രൂപയാണ്. കോഴ്സ് വിജയിച്ചാല്‍ ജോലി ഉറപ്പ്. പിജി ഡിപ്ലോമ ഇന്‍ ഫിനാന്‍ഷ്യല്‍ പ്ലാനിംഗ് ആന്‍ഡ് ക്യാപിറ്റല്‍ മാര്‍ക്കറ്റ് എന്ന കോഴ്‌സിന് 2.8 ലക്ഷമാണ് ഫീസ്. ഈ ബിരുദം ലോകത്തെല്ലായിടത്തും വെല്‍ത്ത് മാനേജ്‌മെന്റ് സെക്റ്ററുകളില്‍ ജോലി ലഭിക്കാന്‍ അനുയോജ്യമായ ഏറ്റവും മികച്ച കോഴ്സാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.iabf.in എന്ന വെബ്സൈറ്റ് സന്ദശിക്കുക.
കോമേഴ്സ് ബിരുദമെടുത്തവര്‍ക്ക് ഇത്തരം പരിശീലനം കൊടുക്കുന്ന രാജ്യത്തെ മറ്റൊരു സ്ഥാപനമാണ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാന്‍ഷ്യല്‍ പ്‌ളാനിങ്. ഇവിടെ പിജി ഡിപ്‌ളോമ ഇന്‍ അഡ്വാന്‍സ്ഡ് ഫിനാന്‍ഷ്യല്‍ പ്‌ളാനിങ് ആന്‍ഡ് വെല്‍ത്ത് മാനേജ്മന്റ് എന്ന കോഴ്സാണുള്ളത്. ഈ സ്ഥാപനത്തിന് ചെന്നൈയിലും പരിശീലന കേന്ദ്രമുണ്ട്. ഫീസ് 2.8 ലക്ഷമാണ്. പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്കെല്ലാം പ്ലേസ്മെന്റ് വാഗ്ദാനവുമുണ്ട്. വിശദ വിവരങ്ങള്‍ക്ക് www.iifpindia.com എന്നതാണ് വെബ്സൈറ്റ്.
കമ്പനികളുടെ കണക്കുകള്‍ ശാസ്ത്രീയമായി തയാറാക്കാന്‍ വേണ്ട പരിശീലന പദ്ധതിയായി രൂപം കൊണ്ട കോഴ്സാണ് സര്‍ട്ടിഫൈഡ് ഫിനാന്‍ഷ്യല്‍ മാനേജ്‌മെന്റ് അക്കൗണ്ടിങ്. അതിവേഗം കുതിക്കുന്ന ലോക ബിസിനസ് രംഗത്ത് ചാര്‍ട്ടേഡ് അക്കൗണ്ടിന്റെ മുന്നിലത്തെുന്നതിനു മുമ്പുള്ള കണക്കുകള്‍ തയാറാക്കുന്നതെല്ലാം ഇത്തരം പരിശീലനം ലഭിച്ചവരാണ്. തുടക്കക്കാര്‍ക്ക് 30,000 മുതലും സി.എം.എ രണ്ടാം ലെവല്‍ പാസായവര്‍ക്ക് ഒരു ലക്ഷം രൂപ വരെയും ശമ്പളം ലഭിക്കും. നിലവില്‍ മിക്ക കമ്പനികളിലും സി.എം.എക്കാര്‍ ജോലി ചെയ്യുന്നു. ബാങ്ക് ഓഫ് അമേരിക്ക, 3.എം, എ.ടി ആന്‍ഡ് ടി, കാറ്റര്‍പില്ലര്‍, എച്ച് ആന്‍ഡ് പി, ജോണ്‍സന്‍ ആന്‍ഡ് ജോണ്‍സന്‍, പ്രോക്റ്റര്‍ ആന്‍ഡ് ഗാംളര്‍ എന്നിങ്ങനെ ലോകോത്തര ബിസിനസ് ഭീമന്മാര്‍ ഇവരെ നോട്ടമിടുന്നു.
ലോകത്ത് നിരവധി സ്ഥലങ്ങളില്‍ ആഗോള സര്‍ട്ടിഫിക്കേഷനുള്ള ഈ കോഴ്സ് പഠിച്ച് പരീക്ഷയെഴുതാം. പ്ലസ് ടൂവിന് ശേഷവും ഈ കോഴ്സ് ചെയ്യാന്‍ കഴിയുമെങ്കിലും ഒരു ബി.കോം ബിരുദം കരിയര്‍ മികച്ചതാക്കാന്‍ സഹായിക്കും. ഓണ്‍ലൈനായാണ് പരീക്ഷകളെല്ലാം. കൊച്ചിയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോജിസ്റ്റിക്ക് പോലുള്ള ചുരുക്കം സ്ഥാപനങ്ങളാണ് പരിശീലനം നല്‍ക്കുന്നത്. www.cmaindia.co.in ആണ് വെബ്സൈറ്റ്.