കേരള മീഡിയ അക്കാദമി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷനിൽ പബ്ലിക് റിലേഷൻസ് ആൻഡ് അഡ്വർടൈസിങ്ങിൽ ഒരു ലക്ചറർ തസ്തിക ഒഴിവുണ്ട്. കരാർ അടിസ്ഥാനത്തിലാണ് നിയമനം. പബ്ലിക് റിലേഷൻസ് ആൻഡ് അഡ്വർടൈസിങ്ങ് എന്ന വിഷയം ഒരു പേപ്പറായി ഉൾപ്പെട്ട ബിരുദാനന്തര ബിരുദം, അല്ലെങ്കിൽ  ഏതെങ്കിലും വിഷയത്തിൽ ബിരുദാനന്തര ബിരുദവും പബ്ലിക് റിലേഷൻസ് ആൻഡ് അഡ്വർടൈസിങ്ങിൽ പി.ജി. ഡിപ്ലോമയും ഉള്ളവർക്ക് അപേക്ഷിക്കാം.

പബ്ലിക് റിലേഷൻസ്, അഡ്വർടൈസിങ് എന്നീ മേഖലകളിൽ 5 വർഷത്തെ പ്രവൃത്തിപരിചയവും അധ്യാപന പരിചയവും ഉണ്ടായിരിക്കണം. ഫോട്ടോ അടങ്ങിയ വിശദമായ ബയോഡാറ്റയും സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ പകർപ്പും അടങ്ങിയ അപേക്ഷ സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട്, കൊച്ചി-30 എന്ന വിലാസത്തിൽ ഒക്ടോബർ 26ന് മുൻപ് ലഭിക്കണം.

ഫോൺ : 0484 2422275, 0484 2422068.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!