കാർവാറിലെ നേവൽ ഷിപ്പ് റിപ്പയർ യാർഡിന് കീഴിൽ ഡോക്യാർഡ് അപ്രന്റിസ് സ്കൂളിൽ അപ്രന്റിസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. 150 ഒഴിവുകളുണ്ട്. സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം. ഐ. ടി. ഐക്കാർക്കാണ് അവസരം.
മെഷീനിസ്റ്റ്, പൈപ്പ് ഫിറ്റർ, മെക്കാനിക് – ഡീസൽ, ഫിറ്റർ, മെക്കാനിക് – റഫ്രിജറേഷൻ ആൻഡ് എ.സി., ഇലക്ട്രോണിക്സ് മെക്കാനിക്, ഇലക്ട്രീഷ്യൻ, വെൽഡർ (ഗ്യാസ് ആൻഡ് ഇലക്ട്രിക്), പെയിന്റർ (ജനറൽ), കാർപന്റർ, ഷീറ്റ് മെറ്റൽ വർക്കർ, ഇൻസ്ട്രുമെന്റ് മെക്കാനിക്, മറൈൻ എൻജിൻ ഫിറ്റർ, ഇൻഫർമേഷൻ ആൻഡ് കമ്യൂണിക്കേഷൻ ടെക്നോളജി സിസ്റ്റം മെയിന്റനൻസ്, അഡ്വാൻസ്ഡ് വെൽഡർ, മെക്കാനിക് ( ഡൊമസ്റ്റിക്, കെമേഴ്സ്യൽ റഫ്രിജറേഷൻ ആൻഡ് എ.സി മെഷീൻസ്), മെക്കാനിക് – പവർ ഇലക്ട്രോണിക്സ് (ഇൻവർട്ടേഴ്സ്, യു.പി.എസ്. ആൻഡ് മെയിന്റനൻസ് ഓഫ് ഡ്രൈവേഴ്സ്), മെക്കാനിക് – ഇലക്ട്രിക്കൽ പവർ ഡ്രൈവ്സ്, കംപ്യൂട്ടർ ആൻഡ് പെരിഫറൽസ് ഹാർഡ്വെയർ റിപ്പയർ ആൻഡ് മെയിന്റനൻസ് മെക്കാനിക്, കംപ്യൂട്ടർ നെറ്റ്വർക്കിങ് ടെക്നീഷ്യൻ, മെക്കാനിക് മറൈൻ ഡീസൽ, ഷിപ്റൈറ്റ് സ്റ്റീൽ, റിഗ്ഗർ എന്നീ ട്രേഡുകളിലാണ് അവസരം. 50 ശതമാനം മാർക്കോടെ എസ്.എസ്.എൽ.സി അല്ലെങ്കിൽ തത്തുല്യം, 65 ശതമാനം മാർക്കോടെ ഐ.ടി.ഐ. എന്നിവയാണ് യോഗ്യത. റിഗ്ഗർ തസ്തികയിൽ അപേക്ഷിക്കുന്നവർ എട്ടാം ക്ലാസ്സ് പാസ്സാകണം.
2019 ഏപ്രിൽ ഒന്ന് അടിസ്ഥാനമാക്കി 14 മുതൽ 21 വയസ്സ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. എഴുത്ത് പരീക്ഷ, ഇന്റർവ്യു, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. നിശ്ചിതമാതൃകയിലുള്ള അപേക്ഷ അനുബന്ധ സർടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം സ്പീഡ് / രജിസ്ട്രേഡ് പോസ്റ്റ് മുഖേന The Officer in-charge, Dockyard Apprentice School, Naval Ship Repair yard, Naval Base, Karwar, Karnataka-581308 എന്ന വിലാസത്തിൽ നവംബർ 5നകം ലഭിക്കണം.