ഡൽഹി ഗവണ്മെന്റ് ഹോസ്പിറ്റലുകളിൽ വിവിധ തസ്തികകളിലായുള്ള 33 ഒഴിവുകളിലേക്ക് ബ്രോഡ്കാസ്റ്റ് എൻജിനിയറിങ് കൺസൽട്ടൻറ്സ് ഇന്ത്യ ലിമിറ്റഡ് മുഖേന അപേക്ഷകൾ ക്ഷണിച്ചു. കേന്ദ്ര ഗവണ്മെന്റ്റിന്റെ ഇൻഫർമേഷൻ ആൻഡ് ബ്രോഡിക്കസ്റ്റിങ് മന്ത്രാലയത്തിന് കീഴിലുള്ള സംരംഭമാണ് ബി.ഇ.സി.ഐ.എൽ.
ഓപ്പറേഷൻ തിയറ്റർ അസിസ്റ്റന്റ്-6, റേഡിയോഗ്രാഫർ – 5, ഇ.സി.ജി. ടെക്നിഷ്യൻ-2, പ്ലാസ്റ്റർ അസിസ്റ്റന്റ് -3 ഫിസിയോ തെറാപ്പിസ്റ് -1, സോഷ്യൽ വർക്കർ- 2, ഫാർമസിസ്റ്റ്- 2, ടെക്നിക്കൽ അസിസ്റ്റന്റ്-1, ലബോറട്ടറി ടെക്നിഷ്യൻ-3 , ലബോറട്ടറി അസിസ്റ്റന്റ്-6, അസിസ്റ്റന്റ് ലൈബ്രറിയൻ-2 എന്നിങ്ങനെയാണ് ഒഴിവുകൾ.അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി നവംബർ 5. കൂടുതൽ വിവരങ്ങൾക്ക് വെബ്‌സൈറ്റ് http://www.becil.com സന്ദർശിക്കുക.