കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എൻ.എച്ച്.പി.സി. ലിമിറ്റഡിൽ ഒരു വർഷത്തെ ഗ്രാജുവേറ്റ് അപ്രന്റീസ് / ടെക്‌നിഷ്യൻ അപ്രന്റീസ് പരിശീലനത്തിന് അപേക്ഷകൾ ക്ഷണിച്ചു. ഇലക്ട്രിക്കൽ, മെക്കാനിക്കൽ, ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ, സിവിൽ, ഐ.ടി. വിഭാഗങ്ങളിലായാണ് ഒഴിവ്. അതത്  വിഷയങ്ങളിൽ ബിരുദം /  ഡിപ്ലോമയാണ് യോഗ്യത. ബിരുദം ഡിപ്ലോമ കോഴ്സ് കഴിഞ്ഞ 2019 ജനുവരി ഒന്നിന് മൂന്നു വർഷവും മൂന്ന് മാസവും പൂർത്തിയായവരും ഒരു വർഷത്തിൽ കൂടുതൽ പ്രവൃത്തി പരിചയമുള്ളവരും അപേക്ഷിക്കേണ്ടതില്ല.

ഗ്രാജുവേറ്റ് അപ്രന്റീസിന് 4,984 രൂപയും ടെക്‌നിക്കൽ അപ്രന്റീസിന് 3,542 രൂപയുമാണ് പ്രതിമാസ സ്റ്റൈപെൻഡ്. അപേക്ഷകർ http://www.mhrdnats.gov.in എന്ന വെബ്‌സൈറ്റിൽ എൻറോൾ ചെയ്‌തിട്ടുള്ളവർ ആയിരിക്കണം. http://www.nhpcindia.com എന്ന വെബ്‌സൈറ്റിൽ നിന്നും അപേക്ഷ ഫോറം ഡൗൺലോഡ് ചെയ്തെടുത്തതിന് ശേഷം A4 പേപ്പറിൽ പ്രിന്റെടുത്ത് പൂരിപ്പിച്ച്, സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും സ്വന്തം വിലാസമെഴുതി 45 രൂപയുടെ സ്റ്റാമ്പ് പതിച്ച രണ്ടു കവറുകളും  (10″x8″ സൈസ്) Manager (HR), Loktak Power Station, Kom Keirap P.O.,Loktak, Manipur 795124 എന്ന വിലാസത്തിൽ അയക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബർ 10.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!