കോർപ്പറേറ്റ് ജോലിക്കിടെ എന്ത് വെക്കേഷൻ? എന്ത് ലീവ് അല്ലെ? നമുക്കൊക്കെ ലീവ് കിട്ടിയിട്ടെത്ര നാളായി എന്നാവും ഇപ്പൊ നിങ്ങൾ ആലോചിക്കുന്നത്. ലീവ് കൊടുക്കുന്നത് എന്തോ വലിയ അപരാധം ചെയ്യുന്നത് പോലെയാണ് പല കമ്പനികൾക്കും. പക്ഷെ ഞങ്ങൾക്ക് അങ്ങനെയല്ല എന്ന് തെളിയിച്ചിരിക്കുകയാണ് മൈക്രോസോഫ്റ്റ്. കമ്പനിയുടെ അമേരിക്കയിലെ ജീവനക്കാർക്ക് അൺലിമിറ്റഡ് വെക്കേഷനാണ് ഓഫർ ചെയ്തിരിക്കുന്നത്.

ഡിസ്ക്രീഷനറി ടൈം ഓഫ് എന്ന പോളിസിയുടെ ഭാഗമായാണ് ജീവനക്കാർക്ക് അൺലിമിറ്റഡ് അവധി ലഭിക്കുക. പോരാത്തതിന് 10 കോർപറേറ്റ് അവധികൾ, സിക്ക് ലീവ്, മരണം, ജൂറി ഡ്യൂട്ടി തുടങ്ങിയവയ്ക്കുള്ള അവധി വേറെയും. പുതിയതായി ജോലിക്ക് കേറിയവർക്കും ലഭിക്കും ഇതേ ആനുകൂല്യങ്ങൾ. മാത്രമല്ല അവധി എടുത്തില്ലയെങ്കിൽ അതിനുള്ള പേ ഔട്ട് അടുത്ത ഏപ്രിൽ മാസം ജീവനക്കാർക്ക് ലഭിക്കുകയും ചെയ്യും.