എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപറേഷനിൽ (ഇ.എസ്.ഐ.സി.) മെഡിക്കൽ ഓഫീസറുടെ 771 ഒഴിവുണ്ട്. 17 സംസ്ഥാനങ്ങളിലെ ഒഴിവിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. അംഗീകൃത മെഡിക്കൽ ബിരുദമാണ് യോഗ്യത.

അപേക്ഷകന് മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയിൽ രജിസ്ട്രേഷൻ ഉണ്ടായിരിക്കണം. ഉയർന്ന പ്രായപരിധി 30 വയസ്സ് . www.esic.nic.in എന്ന വെബ്‌സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി നവംബർ 10. ഓൺലൈൻ എഴുത്ത് പരീക്ഷയുടെയും (ഒബ്ജക്ടീവ് മൾട്ടിപ്പിൾ ചോയ്സ്) ഇന്റർവ്യുവിന്റെയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. 200 മാർക്ക് പരീക്ഷയ്ക്കും അഭിമുഖത്തിന് 50 മാർക്കുമാണ് ആകെ. കൂടുതൽ വിവരങ്ങൾക്ക് വെബ്‌സൈറ്റ് സന്ദർശിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!