നാഷണൽ ടെസ്റ്റിംഗ് ഏജൻസി നടത്തുന്ന കോമൺ മാനേജ്‌മന്റ് അഡ്മിഷൻ ടെസ്റ്റ് (സിമാറ്റ്), ഗ്രാജുവേറ്റ് ഫാർമസി ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (ജിപാറ്റ്) എന്നിവ 2019 ജനുവരി 28 നു കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷകളായി നടത്തും.
മാസ്റ്റേഴ്സ് തലത്തിലുള്ള മാനേജ്മെന്റ് പ്രോഗ്രാമുകളിലെ പ്രവേശനത്തിനാണ് സിമാറ്റ് പരീക്ഷ നടത്തുന്നത്. ഏതെങ്കിലും വിഷയത്തിൽ ബാച്ചിലർ ബിരുദം ഉള്ളവർക്ക് അപേക്ഷിക്കാം.
മാസ്റ്റർ ഓഫ് ഫാർമസി/സമാന കോഴ് സുകളിെല പ്രവേശനത്തിനാണ് ജിപാറ്റ് പരീക്ഷ നടത്തുന്നത് . 10+2 വിനുേശഷം നാല് വർഷത്തെ പഠനത്തിൽകൂടി നേടിയ ഫാർമസിയിൽ ബാച്ചിലർ ബിരുദം വേണം ജിപാറ്റ്നു അപേക്ഷിക്കാൻ .സിമാറ്റ്നു അപേക്ഷിക്കുന്നവർക്ക് അപേക്ഷാഫോമും കൂടുതൽ വിവരങ്ങളും ntacmat.nic.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്.
ജിപാറ്റ് പരീക്ഷക്കു അപേക്ഷിക്കുന്നവർക്ക്ഉള്ള കൂടുതൽ വിവരങ്ങളും അപേക്ഷാഫോമും ntagpat.nic.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്.