ബേസിക് നാച്ചുറൽ സയൻസ് ബിരുദ പഠനത്തിനായി ശാസ്ത്ര-സാങ്കേതിക വകുപ്പ് വിദ്യാർത്ഥികൾക്കായി നടത്തുന്ന  സ്കോളർഷിപ് ഫോർ ഹയർ എജുക്കേഷൻ 2018 ഡിസംബർ 15 വരെ ഓൺലൈനായി അപേക്ഷിക്കാം. ഡിസംബർ 15ന് വൈകുന്നേരം 5 മണിവരെ സൗകര്യം ലഭ്യമാകും. ഷീ എന്ന പദ്ധതിയുടെ ഭാഗമായി പ്രതിവർഷം 12,000 രൂപയാണ്  സ്കോളർഷിപ്പ് നൽകുന്നത്. 2018ൽ പ്ലസ് ടു തല പരീക്ഷ ജയിച്ച വരെയാണ് സ്കോളർഷിപ്പിനായി പരിഗണിക്കുന്നത്.
അപേക്ഷകരുടെ പ്രായം 18നും 22നും ഇടയിൽ ആയിരിക്കണം. അപേക്ഷ നൽകുന്നതിന് വിശദമായ മാർഗ്ഗ നിർദ്ദേശം www.inspire-dst.gov.in/guidelinesforSHE-online.pdf എന്ന ലിങ്കിൽ നൽകിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!