സെന്റര്‍ ഫോര്‍ ഡെവലപ്പ്മെന്റ് ഓഫ് ഇമേജിംഗ് ടെക്നോളജി (സി-ഡിറ്റ്)യും എഡ്യൂക്കേഷണല്‍ പ്രൈവറ്റ് ലിമിറ്റഡും ചേര്‍ന്ന് Tally ACE Certification, Tally Pro Certification കോഴ്സുകള്‍ക്കുള്ള പരിശീലനം സി-ഡിറ്റ് പഠന കേന്ദ്രങ്ങളില്‍ ആരംഭിക്കും. പുതിയ ചരക്ക് സേവന നികുതി (GST) ചട്ടങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയ കമ്പ്യൂട്ടറൈസ്ഡ് അക്കൗണ്ടിങ്് കോഴ്സുകളാണിവ. സി-ഡിറ്റും ടാലിയും സംയുക്തമായി നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് ലഭിക്കും.

വിവരസാങ്കേതിക വിദ്യാരംഗത്തെ പുതിയ വികാസത്തിനനുസൃതമായ തൊഴില്‍ സാധ്യതകള്‍ പ്രയോജനപ്പെടുത്തുവാനുള്ള അവസരം എല്ലാവര്‍ക്കും ലഭ്യമാക്കുകയെന്നതാണ് സി-ഡിറ്റിന്റെ വിദ്യാഭ്യാസ പങ്കാളിത്ത പദ്ധതിയുടെ ലക്ഷ്യം. മികച്ച നിലവാരമുള്ള സിലബസ്, കോഴ്സ് മെറ്റീരിയല്‍ എന്നിവ കോഴ്സുകളുടെ സവിശേഷതയാണ്.

വിവിധ ജില്ലകളില്‍ പ്രവര്‍ത്തിച്ചുക്കുന്ന 316 അംഗീകൃത സി-ഡിറ്റ് (സി.ഇ.പി.) സെന്ററുകളിലൂടെയാണ് കോഴിസുകളിലേക്ക് പ്രവേശനവും പരിശീലനവും. പൊതുപരീക്ഷ 6 മാസത്തിലൊരിക്കല്‍ സി-ഡിറ്റ് നേരിട്ട് നടത്തും വിജയികള്‍ക്ക് സി-ഡിറ്റ് സര്‍ട്ടിഫിക്കറ്റ് നല്‍കും. കൂടുതല്‍ വിവരങ്ങള്‍ www.tet.cdit.orgല്‍ നിന്നോ സി-ഡിറ്റിന്റെ തിരുവനന്തപുരം ഓഫീസില്‍ നിന്നോ ലഭിക്കും.

ഫോണ്‍: 0471-2321310, 2321360, 232210.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!