തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജിൽ ഒരു വർഷത്തേക്ക് താത്കാലിക അടിസ്ഥാനത്തിൽ സ്റ്റാറ്റിസ്റ്റിക്‌സ് അധ്യാപകനെ നിയമിക്കുന്നു. കോളേജ് പ്രിൻസിപ്പാളിന്റെ ഓഫീസിൽ ഈ മാസം 11ന് രാവിലെ 10.30ന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും.  എം.എസ്.സി സ്റ്റാറ്റിസ്റ്റിക്‌സും രണ്ടു വർഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത.

ഉദ്യോഗാർത്ഥികൾ യോഗ്യത, പ്രവൃത്തിപരിചയം എന്നിവയുടെ അസൽ സർട്ടിഫിക്കറ്റുകളും അവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ബയോഡാറ്റയും സഹിതം ഹാജരാകണം.  പ്രതിമാസം 25000 രൂപ ഓണറേറിയം ലഭിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here