ആലപ്പുഴ: മങ്കൊമ്പ് നെല്ല് ഗവേഷണ കേന്ദ്രത്തിലെ പ്ലാന്റ് ബ്രീഡിങ്ങ്, സോയിൽ സയൻസ് ഡിവിഷനുകളിൽ ഒരോ ഒഴിവിലേക്ക്   അസിസ്റ്റന്റ് പ്രൊഫസർമാരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. പ്ലാന്റ് ബ്രീഡിങ് ഡിവിഷനിലേക്ക് എം.എസ്സി അഗ്രിക്കൾച്ചർ (പ്ലാന്റ് ബ്രീഡിങ്ങ് ആൻഡ് ജനിറ്റിക്‌സ്) നെറ്റ്  യോഗ്യത ഉണ്ടായിരിക്കണം. നെറ്റ് ഇല്ലാത്തവരുടെ അഭാവത്തിൽ നെറ്റ് യോഗ്യത ഇല്ലാത്തവരെയും പരിഗണിക്കും. സോയിൽ സയൻസ് ഡിവിഷനുകളിലെ അസിസ്‌ററന്റ് പ്രഫസറുടെ ഒഴിവിലേക്ക് എം.എസ്‌സി അഗ്രിക്കൾച്ചർ(സോയിൽ സയൻസ് ആൻഡ് അഗ്രിക്കൾച്ചർ കെമിസ്ട്രി)യും നെറ്റും ആണ് യോഗ്യത. നെറ്റ് ഇല്ലാത്തവരുടെ അഭാവത്തിൽ നെറ്റ് യോഗ്യത ഇല്ലാത്തവരെയും പരിഗണിക്കും.  പ്രായം ജനുവരി ഒന്നിന് പരമാവധി 40 വയസ്. പ്രതിമാസം 35,000 രൂപ വേതനം ലഭിക്കും. പട്ടികവിഭാഗക്കാർക്കും മറ്റു പിന്നാക്ക വിഭാഗക്കാർക്കും നിയമപ്രകാരമുള്ള വയസിളവ് ഉണ്ടാകും. താല്പര്യമുള്ളവർ ഡിസംബർ 18ന് രാവിലെ 10ന് മങ്കൊമ്പ് നെല്ല് ഗവേഷണ കേന്ദ്രത്തിൽ നടക്കുന്ന വാക്ക്-ഇൻ-ഇന്റർവ്യൂവിൽ പങ്കെടുക്കണം. വിദ്യാഭ്യാസ യോഗ്യത, ജനനത്തീയതി, ജാതി, പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും പകർപ്പും ഹാജരാക്കണം. കൂടുതൽ വിവരം  www.kau.eduഎന്ന വെബ്സൈറ്റിൽ. ഫോൺ: 0477 -2702245.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!