ജില്ലാ കണ്‍സോര്‍ഷ്യം ആന്‍ഡ് നെറ്റ് വര്‍ക്കിങ് സൊസൈറ്റിയില്‍ ഒഴിവുള്ള ടെക്‌നിക്കല്‍ മാനേജര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.  യോഗ്യത പ്രീഡിഗ്രി അല്ലെങ്കില്‍ വി.എച്ച്.എസ്.സി, കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ ആന്‍ഡ് നെറ്റ് വര്‍ക്കിങ് ഡിപ്ലൊമ, അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയം.

പ്രായം 18നും 36നും ഇടയില്‍. താല്‍പര്യമുള്ളവര്‍ സെക്രട്ടറി, ജില്ലാ കണ്‍സോര്‍ഷ്യം ആന്‍ഡ് നെറ്റ് വര്‍ക്കിങ് സൊസൈറ്റി, കാളിറ്റി കണ്‍ട്രോളര്‍ ഓഫീസര്‍, ക്ഷീരവികസന വകുപ്പ്, സിവില്‍ സ്റ്റേഷന്‍, മലപ്പുറം വിലാസത്തില്‍ ജനുവരി 15നകം അപേക്ഷിക്കണം.