കേരള സര്‍ക്കാര്‍ സ്ഥാപനമായ കെല്‍ട്രോണ്‍ നടത്തുന്ന കംമ്പ്യൂട്ടര്‍ ഹാർഡ്‌വെയർ ആന്റ് നെറ്റ്‌വർക്ക് മെയിന്റെനന്‍സ് വിത്ത് ഇ-ഗാഡ്ജറ്റ് ടെക്നോളജി കോഴ്സിന്റെ 2019-2020 ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. അടിസ്ഥാന യോഗ്യത: പ്ലസ് ടു, ഐറ്റിഐ, ഡിപ്ലോമ, ബി.ടെക്ക്. പ്രായപരിധി ഇല്ല. ഇലക്ട്രോണിക്സ്, കംമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍, നെറ്റ്വര്‍ക്ക്, ലാപ്ടോപ് റിപെയര്‍, ഐ.ഒ.റ്റി, സിസിറ്റിവി ക്യാമറ ആന്റ് മൊബൈല്‍ ടെക്നോളജി എന്നീ മേഖലയില്‍ ആയിരിക്കും പരിശീലനം നല്‍കുക.

വിദ്യാഭ്യാസയോഗ്യത തെളിയിക്കുന്ന രേഖകളുമായി തിരുവനന്തപുരം കെല്‍ട്രോണ്‍ നോളഡ്ജ് സെന്ററില്‍ നേരിട്ട് എത്തി അപേക്ഷ സമര്‍പ്പിക്കാം.  സഴെ.സലഹേൃീി.ശി എന്ന വെബ്സൈറ്റിലും അപേക്ഷ ഫോറം ലഭിക്കും. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഫെബ്രുവരി 15. വിശദ വിവരങ്ങള്‍ക്ക് :0471-2325154/4016555 എന്ന ഫോണ്‍ നമ്പറിലോ, കെല്‍ട്രോണ്‍ നോളജ്സെന്റര്‍, രണ്ടാം നില, ചെമ്പിക്കലം ബില്‍ഡിംഗ്, ബേക്കറി-വിമന്‍സ് കോളേജ്റോഡ്, വഴുതയ്ക്കാട്.പി.ഒ. തിരുവനന്തപുരം എന്ന വിലാസത്തിലോ ബന്ധപ്പെടുക.