കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പൈസസ് റിസർച്ചിൽ ജൂനിയർ റിസർച്ച് ഫെലോ യുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു ഒഴിവാണ് ഉള്ളത്. ബയോടെക്നോളജി/ മോളിക്കുലർ ബയോളജിയിൽ എം എസ് സി അല്ലെങ്കിൽ ബയോടെക്നോളജി പ്ലാൻറ് പാത്തോളജി എംഎസ്സി എന്നിവയിലേതെങ്കിലും ആണ് വിദ്യാർത്ഥികൾക്കുള്ള യോഗ്യത. എഴുത്തുപരീക്ഷയും അഭിമുഖത്തിഅടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ നവംബർ നാലിന് കോഴിക്കോട് ചെലവൂരിലെ ഐ ഐ എസ് ആർ മെയിൻ ക്യാമ്പസിൽവച്ചാണ് അഭിമുഖം നടത്തുന്നത്. എഴുത്തുപരീക്ഷയിൽ പാസാകുന്ന വരെ മാത്രമേ ഇൻറർവ്യൂവിന് ക്ഷണിക്കുകയുള്ളൂ. വിശദവിവരങ്ങൾ www.spices.res.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!