ബിഹാറിലെ ബോധ്ഗയയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻറ് അധ്യാപകരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 8 ഒഴിവുകളാണുള്ളത്. പ്രഫസർ, അസോസിയേറ്റ് പ്രഫസർ എന്നീ തസ്തികകളിലാണ് ഒഴിവുകൾ ഉള്ളത്. ബിസിനസ് മാനേജ്മെൻറ്, ബിസിനസ് പോളിസി ആൻഡ് സ്ട്രാറ്റജി, ഫിനാൻസ്, അക്കൗണ്ടിംഗ്, എക്കണോമിക്സ് ആൻഡ് ബിസിനസ് എൻവയോൺമെൻറ്, ഓപ്പറേഷൻ മാനേജ്മെൻറ് ആൻഡ് ക്വാണ്ടിറ്റേറ്റീവ് ടെക്നിക്സ്, മാർക്കറ്റിംഗ് എന്നീ വിഷയങ്ങളിലാണ് ഒഴിവുകൾ ഉള്ളത്. യുജിസി നിയമപ്രകാരമുള്ള യോഗ്യതകൾ ആണ് ആവശ്യമുള്ളത്. വിശദവിവരങ്ങൾ www.iimbg.ac.in എന്ന വെബ്സൈറ്റിൽ നിന്ന് ലഭിക്കുന്നതാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബർ 10.

Leave a Reply