ഇക്കാലത്തു പഠിക്കുന്ന സമയത്ത് ചെയ്യുന്ന പ്രോജക്റ്റുകളും ജോലി ലഭിക്കുന്നതിന് അടിസ്ഥാന ഘടകമായേക്കാം. ബിരുദ പഠനത്തിന്റെ ആകെത്തുകയാണ് പ്രോജക്റ്റ്. അതുകൊണ്ടുതന്നെ സ്വന്തം ആശയം ഉപയോഗിച്ച് പ്രോജക്റ്റ് ഉണ്ടാക്കുവാന്‍ ശ്രമിക്കുക. ബാക്കിയുള്ളവരുടെ ആശയങ്ങള്‍ കോപ്പിയടിച്ചാല്‍ നിങ്ങള്‍ക്ക് വിഷയത്തിലെ പ്രായോഗിക ജ്ഞാനം കുറവായിരിക്കും. സ്വന്തമായി പ്രോജക്റ്റുകള്‍ ഉണ്ടാക്കുന്നതുവഴി വിവിധ വിഷയങ്ങളില്‍ നിങ്ങളുടേതായ കാഴ്ചപ്പാടുകള്‍ ഉണ്ടാവുകയും ഭാവിയിലെ ആശയങ്ങള്‍ പ്രയോഗികമായി വികസിപ്പിക്കുവാന്‍ സഹായകമാവുകയും ചെയ്യും. അങ്ങനെ സ്വപ്നങ്ങള്‍ സ്വപ്നങ്ങളല്ലാതാവുകയും നിങ്ങളുടെ ആശയങ്ങള്‍ യാഥാര്‍ഥ്യമാവുകയും ചെയ്യും.