കൃഷിക്ക് അനുയോജ്യമായ മണ്ണും വെള്ളവുമെല്ലാം ഭൂമിയിൽ മാത്രമേയൊള്ളൂ എന്ന് ചിന്തിക്കുന്നവരുണ്ട്.

എന്നാൽ ബഹിരാകാശത്ത് പോയി ഒന്ന് കൃഷി ചെയ്‌ത്‌ നോക്കിയാലോ ? രാജ്യാന്തര ബഹിരാകാശ നിലയം കൃഷിയുടെ കാര്യത്തിലും പിന്നിലല്ല. ഭൂമിയിൽ നിന്ന് നിരവധി വിത്തുകൾ കൊണ്ടുപോയി മുളപ്പിച്ചും അല്ലാതെയും പരീക്ഷണങ്ങൾ നടത്തുന്നുണ്ട്.

1982 മുതല്‍ തന്നെ രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ സഞ്ചാരികള്‍ വിജയകരമായി വിവിധ സസ്യങ്ങളെ വളര്‍ത്തുന്നുണ്ട്. റഷ്യയാണ് ഇതില്‍ ഏറെ മുന്നേറിയിരിക്കുന്നത്. 2003 മുതല്‍ റഷ്യന്‍ സഞ്ചാരികള്‍ ബഹിരാകാശ നിലയത്തില്‍ കഴിക്കുന്ന എരിവ് അവര്‍ തന്നെ വളര്‍ത്തിയെടുക്കുന്ന ചെടികളില്‍ നിന്നുള്ളതാണ്. 2015 ല്‍ അമേരിക്കക്കാര്‍ ബഹിരാകാശ നിലയത്തില്‍ ചീര വളര്‍ത്തുന്നതില്‍ വിജയിച്ചു. ചൈനീസ് കാബേജ്, ചീര, മുള്ളങ്കി, പീസ് തുടങ്ങി നിരവധിയിനങ്ങള്‍ ഇപ്പോള്‍ ബഹിരാകാശ നിലയത്തില്‍ വളര്‍ത്തുന്നുണ്ട്.

ഗുരുത്വാകര്‍ഷണമില്ലാത്ത ബഹിരാകാശത്ത് സസ്യങ്ങളെ വളര്‍ത്തിയെടുക്കുന്നത് ശ്രമകരമാണ്. ബഹിരാകാശത്തെ മനുഷ്യവാസത്തിനപ്പുറം ഭാവിയിലെ ചൊവ്വാ യാത്ര അടക്കമുള്ള ദൗത്യങ്ങള്‍ക്ക് ബഹിരാകാശ കൃഷി വളരെ അധികം ഗുണം ചെയ്യുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!