ഉത്തരാഖണ്ഡിലെ ഋഷികേശിലുള്ള ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലേക്ക് വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ 668 ഒഴിവുകളിലേക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം. നഴ്സിങ് ഓഫീസര്‍ (സ്റ്റാഫ് നഴ്സ് ഗ്രേഡ്II ( ജനറല്‍ -424, ഒ.ബി.സി. -84, എസ്.സി. -47, എസ്.ടി. -56) എന്നിങ്ങനെയാണ് ഒഴിവുകൾ.

ഇന്ത്യന്‍ നഴ്സിങ് കൗണ്‍സിലിന്റെ അംഗീകാരമുള്ള സ്ഥാപനത്തില്‍നിന്ന് ബി.എസ്.സി. (ഹോണേഴ്സ്) നഴ്സിങ് / ബി.എസ്.സി. (നഴ്സിങ്) / ബി.എസ്.സി. (പോസ്റ്റ് സര്‍ട്ടിഫിക്കറ്റ്) / പോസ്റ്റ് ബേസിക് ബി.എസ്സി. നഴ്സിങ്, സ്റ്റേറ്റ് / ഇന്ത്യന്‍ നഴ്സിങ് കൗണ്‍സിലില്‍ നഴ്സ് മിഡ്വൈഫ് രജിസ്ട്രേഷന്‍ അല്ലെങ്കില്‍, ഇന്ത്യന്‍ നഴ്സിങ് കൗണ്‍സിലിന്റെ അംഗീകാരമുള്ള സ്ഥാപനത്തില്‍നിന്ന് ജനറല്‍ നഴ്സിങ് മിഡ്വൈഫറിയില്‍ ഡിപ്ലോമ, കുറഞ്ഞത് 50 ബെഡ്ഡുകളുള്ള ആശുപത്രിയില്‍ രണ്ടുവര്‍ഷത്തെ മുന്‍പരിചയം, സ്റ്റേറ്റ് / ഇന്ത്യന്‍ നഴ്സിങ് കൗണ്‍സിലില്‍ നഴ്സ് മിഡ്വൈഫ് രജിസ്ട്രേഷന്‍ എന്നിവയാണ് യോഗ്യതകൾ. 21 – 30 വയസിനു ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.: 9,300-34,800 രൂപ ശമ്പളവും 4,600 രൂപ ഗ്രേഡ് പേയും ഉണ്ടാകും.

ഓഫീസ് അസിസ്റ്റന്റ് – 16, പേഴ്സണല്‍ അസിസ്റ്റന്റ് -7, പ്രൈവറ്റ് സെക്രട്ടറി -5, പ്രോഗ്രാമര്‍ (ഡേറ്റ പ്രോസസിങ് അസിസ്റ്റന്റ്) -2, റേഡിയോഗ്രാഫിക് ടെക്നീഷ്യന്‍ ഗ്രേഡ് 1 -15, റേഡിയോതെറാപ്പി ടെക്നീഷ്യന്‍ ഗ്രേഡ് 2 – 2, സീനിയര്‍ പ്രോഗ്രാമര്‍ (അനലിസ്റ്റ്) – 1, ടെക്നിക്കല്‍ ഓഫീസര്‍ (ടെക്നിക്കല്‍ സൂപ്പര്‍വൈസര്‍) -9. എന്നീ തസ്തികകളിലും ഒഴിവുകളുണ്ട്. വിശദമായ വിജ്ഞാപനത്തിനും ഓൺലൈൻ ആയി അപേക്ഷിക്കാനും www.aiimsrishikesh.edu.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.

ജനറല്‍ ഒ.ബി.സി. വിഭാഗക്കാരായ പുരുഷന്മാര്‍ക്ക് 3000 രൂപ അപേക്ഷാഫീസുണ്ട്. എസ്.സി., എസ്.ടി. വിഭാഗക്കാര്‍, വനിതകള്‍, അംഗപരിമിതര്‍ ഫീസ് അടയ്‌ക്കേണ്ടതില്ല. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബര്‍ 14.

LEAVE A REPLY

Please enter your comment!
Please enter your name here