പല്ലിയെന്ന കുഞ്ഞൻ ജീവി എങ്ങനെയാണ് ചുമരിലൂടെയും മിനുസമുള്ള ഗ്ലാസ്സിലൂടെയൊക്കെ താഴേക്ക് വീഴാതെ ഓടി നടക്കുന്നതെന്ന് ചിന്തിച്ചിട്ടുണ്ടോ ?

പല്ലിയുടെ കാലിന്റെയും, കയ്യിന്റെയും പ്രതേകതയാണ് ഇതിന് കാരണം. ആദ്യകാലങ്ങളില്‍ പല്ലിയുടെ കൈകളിലും , കാലുകളിലും പശയ്ക്ക് സമാനമായ വസ്തുക്കളുണ്ട് എന്നായിരുന്നു ഗവേഷണ നിഗമനം. എന്നാല്‍ പിന്നീട് നടന്ന പഠനങ്ങള്‍ ഇതിന്റെ ശാസ്ത്രീയവശം വ്യക്തമാക്കി. പല്ലികള്‍ ഭിത്തികളില്‍ പ്രയോഗിക്കുന്ന വാന്‍ഡര്‍ വാള്‍ ഫോഴ്‌സ് ആണ് ഇത്തരത്തില്‍ താഴെ വീഴാതെ അവയെ ഭിത്തിയില്‍ പറ്റിപ്പിടിച്ചിരിക്കാന്‍ സഹായിക്കുന്നത്.

തന്മാത്രകളെ പരസ്പരം ആകര്‍ഷിക്കുന്ന ദുര്‍ബലമായ ഇലക്ട്രോസ്റ്റാറ്റിക് ശക്തിയാണ് വാന്‍ഡര്‍ വാള്‍ ഫോഴ്‌സ്. പല്ലിയുടെ കൈകാല്‍ വിരലുകളില്‍ സെറ്റേ എന്നറിയപ്പെടുന്ന നൂറുകണക്കിന് ചെറിയ സൂക്ഷ്മ രോമങ്ങളും, ഇവ ഓരോന്നിലും അടങ്ങിയ സ്പാറ്റുല എന്നറിയപ്പെടുന്ന നൂറുകണക്കിന് ചെറിയ രോമങ്ങളും ഉണ്ട്. ഇവയാണ് ഇത്തരത്തില്‍ ഒരു ബലം ഭിത്തികളില്‍ പ്രയോഗിക്കാനും, ഭിത്തിയില്‍ ചേര്‍ന്നിരിക്കാനും അവയെ സഹായിക്കുന്നത്. പല്ലിയുടെ ശരീരത്തും, കയ്യിലും, കാലിലുമുള്ള രോമങ്ങളിലെ തന്മാത്രകളില്‍ നിന്നുള്ള ഇലക്ട്രോണുകളും, ഭിത്തിയിലെ തന്മാത്രകളില്‍ നിന്നുള്ള ഇലക്ട്രോണുകളും ചേര്‍ന്ന് പ്രവര്‍ത്തിക്കുമ്പോഴാണ് ഇത്  സാധ്യമാകുന്നത്.

Leave a Reply