മുംബൈയിൽ പ്രവർത്തിക്കുന്ന കേന്ദ്രസർക്കാർ സ്ഥാപനമായ ബാബ അറ്റോമിക് റിസർച്ച് സെൻററിലേക്ക് വർക്ക് അസിസ്റ്റൻറ്മാരുടെ തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ 74 ഒഴിവുകളാണുള്ളത്. രണ്ടുഘട്ടങ്ങളിലായുള്ള എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. ഉദ്യോഗാർത്ഥികൾക്കുള്ള യോഗ്യത പത്താം ക്ലാസ് വിജയം. ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും https://recruit.barc.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 1.
Home VACANCIES