വിവാഹ ജീവിതത്തിന്റെ അടിസ്ഥാന ഘടകമായ ഒന്നിച്ചു ജീവിക്കാനുള്ള അവസരത്തിന്റെ അപര്യാപ്തത എൻ ആർ ഐ വിവാഹത്തിന്റെ സുഗമമായ മുന്നോട്ടുപോക്കിനു തടസ്സമാകുന്നുണ്ടെന്നു കേരള ഹൈക്കോടതിയിലെ ജസ്റ്റിസ് സി എസ് ഡയസ് അഭിപ്രായപ്പെട്ടു. ദേശീയ നിയമ സർവകലാശാലയായ കളമശ്ശേരി നുവാൽസും ദേശീയ വനിതാ കമ്മീഷനും ചേർന്ന് സംഘടിപ്പിക്കുന്ന എൻ ആർ ഐ വൈവാഹിക കാര്യങ്ങളിൽ ഇന്ത്യൻ സ്ത്രീകൾക്കുള്ള അവകാശങ്ങൾ എന്ന വിഷയത്തിൽ നിയമബോധവൽക്കരണ പരിപടിയുടെ ഉത്‌ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

നുവാൽസിൽ നടക്കുന്ന എൻ ആർ ഐ വിവാഹ നിയമ സെമിനാർ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സി എസ് പയസ് ഉത്‌ഘാടനം ചെയ്യുന്നു.
നുവാൽസിൽ നടക്കുന്ന എൻ ആർ ഐ വിവാഹ നിയമ സെമിനാർ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സി എസ് പയസ് ഉത്‌ഘാടനം ചെയ്യുന്നു.

സ്റ്റേറ്റ് അറ്റോർണി എൻ മനോജ്‌കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് ചാൻസലർ ഡോ . കെ സി സണ്ണി , ദേശീയ വനിതാ കമ്മീഷൻ ജോയിന്റ് സെക്രട്ടറി അശോലി ചലായ് , നുവാൽസ് വനിതാ കുടുംബ പഠന കേന്ദ്രം ഡയറക്ടർ ഡോ . ഷീബ എസ് ധർ , റജിസ്ട്രർ മഹാദേവ് എം ജി , റിസർച്ച് സ്കോളർ ഫാത്തിമ ഇബ്രാഹിം എന്നിവർ പ്രസംഗിച്ചു.