രണ്ടാം സെമസ്റ്റർ ന്യൂ ജെനെറേഷൻ എം. എസ്. സി (റെഗുലർ /സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ്) ഡിഗ്രി, ഏപ്രിൽ 2022 പരീക്ഷാ ഫലം സർവ്വകലാശാല വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു .

ഉത്തരക്കടലാസ് പുനർ മൂല്യ നിർണ്ണയം / സൂക്ഷ്മ പരിശോധന / പകർപ്പ് ലഭ്യമാക്കൽ എന്നിവക്കുള്ള അപേക്ഷകൾ സ്വീകരിക്കുന്ന തീയതി 30.01.2023,5 പിഎം

—————————————-

കണ്ണൂർ സർവകലാശാലാ മാത്തമാറ്റിക്കൽ സയൻസ് പഠനവകുപ്പിലെ നാലാം സെമസ്റ്റർ എം എസ് സി മാത്തമാറ്റിക്സ് (സിബി സി എസ് എസ്) റെഗുലർ മെയ് 2022 പരീക്ഷാഫലം വെബ്സൈറ്റിൽ ലഭ്യമാണ്. പുനഃപരിശോധന / ഫോട്ടോകോപ്പി / സൂക്ഷ്മ പരിശോധന എന്നിവയ്ക്ക് ഫെബ്രുവരി 1 ന് വൈകുന്നേരം അഞ്ചുമണിവരെ അപേക്ഷിക്കാം.

—————————————-

കണ്ണൂർ സർവകലാശാലാ പഠനവകുപ്പിലെ നാലാം സെമസ്റ്റർ എൽ എൽ എം റെഗുലർ മെയ് 2022 പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. പുനഃപരിശോധന / ഫോട്ടോകോപ്പി / സൂക്ഷ്മ പരിശോധന എന്നിവയ്ക്ക് ഫെബ്രുവരി 1 ന് വൈകുന്നേരം അഞ്ചുമണിവരെ അപേക്ഷിക്കാം

പുനർ മൂല്യനിർണ്ണയ ഫലം

മൂന്നാം സെമസ്റ്റർ ന്യൂ ജനറേഷൻ എം.എസ്.സി കെമിസ്ട്രി വിത്ത് ഡ്രഗ് കെമിസ്ട്രി സ്പെഷ്യലൈസേഷൻ, ഒക്ടോബർ 2021 – ഫിസിക്കൽ കെമിസ്ട്രി -III പരീക്ഷയുടെ പുനർ മൂല്യനിർണ്ണയഫലം സർവ്വകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.