ദേശീയ നിയമ സർവകലാശാലയായ നുവാൽസിൽ നിയമ സർവകലാശാലകളുടെ അക്രെഡിറ്റേഷനെ കുറിച്ച് ദ്വിദിന ശില്പശാല നടത്തി. വൈസ് ചാൻസലർ ഡോ കെ സി സണ്ണിയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ നാഗ്പൂർ നിയമ സർവകലാശാല വൈസ് ചാൻസലർ ഡോ വിജേന്ദ്രകുമാർ , ബോംബെ നിയമ സർവകലാശാല വൈസ് ചാൻസലർ ഡോ ദിലീപ് യുക്കായി എന്നിവർ മുഖ്യപ്രഭാഷണം നടത്തി.

NAAC Seminar at NUALS
നുവാൽസിൽ നടന്ന ദ്വിദിന നാക് സെമിനാർ നാഗ്പൂർ നിയമ സർവകലാശാല വൈസ് ചാൻസലർ ഡോ വിജേന്ദ്രകുമാർ ഉദ്ഘാടനം ചെയ്യുന്നു. നുവാൽസ് വൈസ് ചാൻസലർ ഡോ കെ സി സണ്ണി, ബോംബെ നിയമ സർവകലാശാല വൈസ് ചാൻസലർ ഡോ ദിലീപ് യുക്കായി, റെജിസ്ട്രാർ മഹാദേവ് എം ജി , ഡോ മിനി എസ് , ഡോ ഷീബ എസ് ധർ എന്നിവർ സമീപം .

കൊച്ചി സർവകലാശാല സീനിയർ പ്രൊഫസർമാരായ ഡോ കെ ഗിരീഷ്കുമാർ, ഡോ എം ഭാസി, കേരള സർവകലാശാല ഡീൻ ഡോ സൈമൺ തട്ടിൽ, രാജഗിരി സോഷ്യൽ സയൻസ് കോളേജ് പ്രിൻസിപ്പൽ ഡോ ബിനോയ് ജോസഫ്, നുവാൽസ് പ്രൊഫസർ ഡോ മിനി എസ്, അസോസിയേറ്റ് പ്രൊഫസർമാരായ ഡോ അനിൽ ആർ നായർ, ഡോ ഷീബ എസ് ധർ, രജിസ്ട്രാർ മഹാദേവ് എം ജി എന്നിവർ ചർച്ചകൾക്ക് നേതൃത്വം നൽകി.