പരിസ്ഥിതി സൗഹൃദ വികസനം ഉറപ്പു വരുത്തുന്നതിന് നയപരവും നിയമപരവുമായ നടപടികൾ വേണമെന്ന് കേരള ഹൈക്കോടതി ജസ്റ്റിസ് ഗോപിനാഥ് പി. അഭിപ്രായപ്പെട്ടു. പ്രകൃതി വിഭവങ്ങളുടെ അനിയന്ത്രിതമായ ഉപയോഗം അനുവദിക്കാതിരിക്കുക, റീസൈക്ലിങ് നടപടികൾ പ്രോത്സാഹിപ്പിക്കുക, തുടങ്ങിയ നയപരമായ നടപടികൾ സ്വീകരിക്കുക ഇക്കാര്യത്തിൽ ആവശ്യമാണെന്ന് അദ്ദേഹം കൂട്ടി ചേർത്തു . കൊച്ചിയിലെ ദേശീയ നിയമ സർവ്വകലാശാലയായ നുവാൽസിലെ എം കെ ദാമോദരൻ അന്താരാഷ്ട്ര നിയമ മികവ് കേന്ദ്രം സംഘടിപ്പിച്ച യുവ അഭിഭാഷകർക്കായുള്ള അന്താരാഷ്ട്ര ശില്പശാല ഉദ്ഘാടനം ചെയുകയായിരിക്കുന്നു അദ്ദേഹം.

വൈസ് ചാൻസലർ ഡോ. കെ. സി. സണ്ണി അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ യൂ. കെ. യിലെ അബെർഡീൻ സർവ്വകലാശാല പ്രൊഫസർ സെറേ യിഹ്ഡെഗോ, കൊച്ചി സർവ്വകലാശാല സ്കൂൾ ഓഫ് മാനേജ്മെന്റ് സ്റ്റഡീസ് അസോസിയേറ്റ് പ്രൊഫസർ ഡോ. മനു മെൽവിൻ ജോയ്, നുവാൽസ് റെജിസ്ട്രർ എം. ജി. മഹാദേവ്, പ്രൊഫസർ മിനി എസ്. , അസോസിയേറ്റ് പ്രൊഫസർ ഡോ. ഷീബ എസ്. ധർ എന്നിവർ പ്രസംഗിച്ചു. ഡോ. കെ. സി. സണ്ണിയും ഡോ. മനു മെൽവിൻ ജോയും ചേർന്നു എഡിറ്റ് ചെയ്ത നിയമ പഠനത്തിലെ ഗെയ്മിഫിക്കേഷൻ – നുവാൽസ് അനുഭവം, എന്ന പുസ്തകത്തിന്റെ പ്രകാശനവും നിർവഹിക്കപെട്ടു.