സാങ്കേതിക വിദ്യാഭ്യാസ വകുപ്പും കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് ആൻഡ് ട്രെയിനിംഗും സംയുക്തമായി നടത്തുന്ന ഒരു വർഷ ദൈർഘ്യമുള്ള സർട്ടിഫിക്കറ്റ് ഇൻ ഓഫ്‌സെറ്റ് പ്രിന്റിംഗ് ടെക്നോളജി കോഴ്സിലേയ്ക്ക് ഡിസംബർ അഞ്ച് വരെ അപേക്ഷിക്കാം. അപേക്ഷകൾ പ്ലസ്ടു/വി.എച്ച്.എസ്.ഇ/ഡിപ്ലോമ അഥവാ തത്തുല്യ യോഗ്യതയോ പാസായിരിക്കണം. പട്ടികജാതി/പട്ടികവർഗ്ഗ/മറ്റർഹ വിഭാഗക്കാർക്ക്/നിയമാനുസൃത ഫീസ് സൗജന്യം. പഠനകാലയളവിൽ സ്‌റ്റൈപ്പന്റും ലഭിക്കും. ഒ.ബി.സി/എസ്.ഇ.ബി.സി/മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് വരുമാന പരിധിയ്ക്ക് വിധേയമായി ഫീസ് ആനുകൂല്യം ലഭിക്കും.

പൂരിപ്പിച്ച അപേക്ഷ സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ (വിദ്യാഭ്യാസ യോഗ്യത, ജാതി, വരുമാനം) കോപ്പികൾ സഹിതം അഞ്ചിനകം ലഭ്യമാക്കണം.
തിരുവനന്തപുരം (04712474720), എറണാകുളം (04842605322), കോഴിക്കോട് (04952356591, 04952723666) എന്നീ കേന്ദ്രങ്ങളിലാണ് കോഴ്സ് നടത്തുന്നത്. അപേക്ഷാ ഫോറം 100 രൂപയ്ക്ക് അതത് സെന്ററിൽ നിന്നും നേരിട്ടും മണിഓർഡറായി 130 രൂപ മാനേജിംഗ് ഡയറക്ടർ, കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് ആൻഡ് ട്രെയിനിംഗ്, ട്രെയിനിംഗ് ഡിവിഷൻ, സിറ്റി സെന്റർ, പുന്നപുരം, പടിഞ്ഞാറേകോട്ട, തിരുവനന്തപുരം-695024 എന്ന വിലാസത്തിൽ തപാലിലും ലഭിക്കും. വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത അപേക്ഷ മാനേജിംഗ് ഡയറക്ടർ, സി-ആപ്റ്റിന്റെ പേരിൽ തിരുവനന്തപുരത്ത് മാറാവുന്ന 100 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് സഹിതവും അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക് ഫോൺ: 0471-2474720, 0471-2467728, വെബ്സൈറ്റ്: www.captkerala.com.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!