കുറച്ച് ദിവസം മുമ്പ് യു എസിലെ ഒരു സോഫ്റ്റ്‌വെയർ ചെറുതായൊന്നു പണിമുടക്കി. പണിമുടക്കിയത് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷന്റെ സിസ്റ്റമാണ്. കമ്പ്യൂട്ടർ ഔട്ടേജ് സംഭവിച്ചതിന്റെ ഭാഗമായി 100 ൽ അധികം വിമാനങ്ങളാണ് അമേരിക്കക്ക് അന്ന് തിരിച്ചിറക്കേണ്ടി വന്നത്. പൈലറ്റുമാർക്കും ഫ്ലൈറ്റ് ജീവനക്കാർക്കും മുന്നറിയിപ്പ് നൽകുന്ന FAA യുടെ ‘നോട്ടം’ എന്നറിയപ്പെടുന്ന നോട്ടീസ് ടു എയർ മിഷൻ സിസ്റ്റം ആണ് പണി മുടക്കിയത്.


അതുകൊണ്ടെന്തായി? അമേരിക്കയിൽ ഡൊമസ്റ്റിക് ആയി ഓടുന്നതും പുറത്തേക്ക് പോവുന്നതും വരുന്നതുമായ 91 വിമാനങ്ങളാണ് ഒറ്റയടിക്ക് ക്യാൻസൽ ചെയ്തത്. നോട്ടം പൂർണമായും പ്രവർത്തന രഹിതമായി. എപ്പോൾ പ്രവർത്തന സജ്ജമാവുമെന്നെത് FAAക്ക് ഇപ്പോൾ പറയാൻ പറ്റില്ലത്രേ. ഒരൊറ്റ കമ്പ്യൂട്ടർ ഔട്ടേജിലൂടെ യു എസിലേക്കുള്ള വരവും പോക്കുമൊക്കെ നിലച്ച കഥ കേട്ടിട്ട് എന്ത് തോന്നുന്നു? കമ്പ്യൂട്ടർ ചതിച്ചാൽ അമേരിക്ക എന്നല്ല ഒരു കൊലകൊമ്പനും രക്ഷയില്ല എന്ന് മനസിലായില്ലേ?